- Advertisement -Newspaper WordPress Theme
HEALTHകെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞ് വീണയാളിന്റെ ജീവന്‍ രക്ഷിച്ച നഴ്‌സിന് അഭിനന്ദന പ്രവാഹം

കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞ് വീണയാളിന്റെ ജീവന്‍ രക്ഷിച്ച നഴ്‌സിന് അഭിനന്ദന പ്രവാഹം

കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞ് വീണയാളിന് കൊട്ടിയം ഹോളിക്രോസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സ് ലിജി എം അലക്‌സ് രക്ഷകയായി. ലിജിയുടെ സമയോചിതമായ ഇടപെടലില്‍ യുവാവിന് ലഭിച്ചത് പുനര്‍ജന്മം. ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെയാണ് സംഭവം.

കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ലിജി ഡ്യൂട്ടി കഴിഞ്ഞു
കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയതായിരുന്നു.

പറക്കുളം എത്താറായപ്പോള്‍ ബസ് കണ്ടക്ടര്‍ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട് എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ് എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്.
ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ് കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പള്‍സ് നോക്കിയപ്പോള്‍ പള്‍സ് ഇല്ലെന്ന് മനസ്സിലായി. യുവാവ് കാര്‍ഡിയാക് അറസ്റ്റില്‍ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി വിടാന്‍ നിര്‍ദ്ദേശിച്ചിട്ട് യാത്രക്കാരുടെ സഹായത്തോടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക് യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സില്‍ യുവാവിന് സിപിആര്‍ കൊടുക്കാന്‍ ആരംഭിച്ചു.

മെഡിസിറ്റി ഹോസ്പിറ്റലില്‍ എത്തുന്നത് വരെ സിപിആര്‍ തുടരുകയും ചെയ്തു. ഹോസ്പിറ്റലില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് യുവാവിന്റെ ശ്വാസമെടുക്കാന്‍ ആരംഭിച്ചു. പള്‍സും നോര്‍മല്‍ ആയി. രാജീവിനെ ഹോസ്പിറ്റലില്‍ ഇറക്കി എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ കാര്യങ്ങളും വിശദീകരിച്ചിട്ടാണ് ലിജി വീട്ടിലേക്ക് പോയത്.
സമയത്ത് സിപിആര്‍ നല്‍കിയതുകൊണ്ട് മാത്രമാണ് രാജീവിന്റെ ജീവന്‍ രക്ഷപെട്ടത് എന്നാണ് മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.

അത്രയും വൈകിയ സമയമായിട്ടും സ്വന്തം കാര്യം എന്ന് കരുതാതെ ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ലിജിക്ക് വലിയ അഭിനന്ദന പ്രവാഹമാണിപ്പോള്‍. അതുമാത്രമല്ല ഓടുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോമില്‍ കിടത്തി ഒരാള്‍ക്ക് സിപിആര്‍ കൊടുക്കുക എന്നത് അതീവദുഷ്‌കരമായ ഒരു കാര്യവുമാണ്..

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme