- Advertisement -Newspaper WordPress Theme
HEALTHമണ്‍കുടത്തിലെ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

മണ്‍കുടത്തിലെ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.

മണ്‍കുടത്തില്‍ നിരവധി ധാതുക്കളും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മണ്‍കുടത്തിലെ വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്ന് ലഭിക്കും. കളിമണ്ണ് ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്‍റെ അംശത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച്‌ എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.

മിക്ക പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. അതുപോലെ തന്നെ ശരീരത്തിന്‍റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.

തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്‍കുടത്തില്‍ അടച്ചു് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme