ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. കൂടാതെ ക്യാന്‍സര്‍, ഓര്‍മ്മ കുറവ് എന്നിവയെയും പ്രതിരോധിക്കുന്നു. വിറ്റാമിന്‍ ഇ യുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഇ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ആല്‍മണ്ട്സ് – വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ആല്‍മണ്ട്സ്. നിങ്ങള്‍ക്ക് ത്വക്കിന് തിളക്കം കൂട്ടുന്നതിനും ആല്‍മണ്ടും, ബദാമും ഉത്തമമാണ്.
ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സൂര്യകാന്തി അരി.
വിറ്റാമിന്‍ ഇ’ ധാരാളമായി അടങ്ങിയ ഒന്നാണ് നിലക്കടല. ഇത് ഒരു ആരോഗ്യകരമായ സ്നാക്ക്സ് ആണ്. അലര്‍ജികള്‍ക്കും ഒരു പ്രതിരോധമാണ് നിലക്കടല.
കൊഴുപ്പിനെ ഇല്ലാതാക്കുന്ന അവൊക്കാഡോയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ആഹാരക്രമത്തില്‍ സാലഡായും ഇത് ഉപയോഗിക്കാം.
ഡോക്ടര്‍മാര്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ബ്രോക്കോളി. സാലലഡായി ഇത് ഉപയോഗിക്കാം. ഒരു കപ്പ് ബ്രോക്കോളിയില്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തെ ഊര്‍ജ്ജം നല്‍കുന്നു.
പച്ചക്കറികളുടെ എണ്ണകളായ സൂര്യകാന്തി എണ്ണ, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.
ബ്രോക്കോളിയെ പോലെ തന്നെ പ്രയോജനം നല്‍കുന്ന ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.