in

അംഗപ്പൊരുത്തമുള്ള മാറിടങ്ങള്‍,ലൈംഗിക ബന്ധത്തിനിടയിലെ വേദന, സ്ത്രീ ശരീരത്തെപ്പറ്റിയുള്ള ചില മിഥ്യാധാരണകള്‍ ഇതാ…

Share this story

കാലമെത്ര മാറിയാലും ഇന്നും സ്ത്രീ ശരീരത്തെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍ നമുക്കിടയില്‍ നില്‍ക്കുന്നു. സൗന്ദര്യ സങ്കല്‍പ്പങ്ങളുമായി കൂട്ടിയിണക്കപ്പെട്ടും മതപരവും സദാചാരപരവുമായ അടിച്ചമര്‍ത്തലുകള്‍ക്കായും ഇത്തരം ധാരണകളെ ഉപയോഗിയ്ക്കുന്നുണ്ട്. സ്ത്രീയുടെ പല ശരീരത്തിലെ പല മാറ്റങ്ങളെയും ശാരീരിക പ്രവര്‍ത്തനങ്ങളേയും തെറ്റായ ധാരണയോട് കൂടി സമീപിയ്ക്കുന്നവരുണ്ട്. എന്തായാലും ഇനി ആ ധാരണകള്‍ മാറ്റൂ. സ്ത്രീ ശരീരത്തെപ്പറ്റിയുള്ള ചില തെറ്റായ ധാരണകള്‍ ഇതാ

ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്

അല്ലേയല്ല. ലൈംഗിക ബന്ധത്തിനിടെ സ്ത്രീയ്ക്ക് വേദന അനുഭവപ്പെടുന്നത് സാധാരണമണെന്നാണ് ധാരണ. എന്നാല്‍ അങ്ങനെയല്ല കേട്ടോ. തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ വേദന വജിനിസ്മസിന്റെ ലക്ഷണമാണ്.

വജീനല്‍ ഡിസ്ചാര്‍ജ്ജ്

സ്ത്രീയ്ക്കുണ്ടാകുന്ന വജിനല്‍ ഡിസ്ചാര്‍ജ്ജ് പലപ്പോഴും മോശമായിട്ടാണ് സ്ത്രീകള്‍ തന്നെ കരുതുന്നത്. എന്നാല്‍ എല്ലാത്തരം വജിനല്‍ ഡിസ്ചാര്‍ജ്ജും ദോഷകരമായി ബാധിയ്ക്കുന്നതല്ല. സ്ത്രീകളുടെ യോനീഭാഗത്തിന് സ്വയം വൃത്തിയാക്കാനുള്ള കഴിവുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ് കൂടുതല്‍ പേരിലും കണ്ടുവരുന്ന വജീനല്‍ ഡിസ്ചാര്‍ജ്ജ്. ഇത് ഇന്‍ഫെക്ഷന്‍ കാരണം ഉണ്ടാകുന്നതോ മറ്റ് രോഗങ്ങള്‍ കാരണമോ ഉണ്ടാതുന്നതല്ല. തെളിഞ്ഞ നിറത്തിലുള്ള ഇത്തരം ഡിസാചര്‍ജ്ജ് ഒരു ആരോഗ്യ പ്രശനമേ അല്ല.

ആര്‍ത്തവസമയത്തെ ലൈംഗിക ബന്ധം സുരക്ഷിതം

ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം സുരക്ഷിതമാണെന്നും ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിയ്്ക്കാതിരിയ്ക്കാമെന്നതും അബദ്ധധരണയാണ്. ഗര്‍ഭധാരണത്തിന് സാധ്യത കുറവാണെന്ന് കരുതി ആര്‍ത്തവ നാളുകള്‍ ലൈംഗിക ബന്ധത്തിനായി പലരും തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ പലരതരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ക്കും, അണുബാധയ്ക്കും ആര്‍ത്തവകാലത്തെ ലൈംഗിക ബന്ധം ഇടയാക്കും.

അംഗപ്പൊരുത്തമുള്ള മാറിടങ്ങള്‍

സ്ത്രീയുടെ സ്തനങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നു. തുല്യമായ അളവിലുള്ള മാറിടങ്ങളാണത്രേ സുന്ദരികളായ സ്ത്രീകള്‍ക്ക് ഉണ്ടായിരിയ്ക്കുക. എന്നാല്‍ ഇത് വെറും മിഥ്യാധാരണയാണ്. പല സ്ത്രീകളുടേയും മാറിടങ്ങള്‍ തുല്യ വലുപ്പം ഉള്ളവയായിരിയ്ക്കില്ല. ഒരു മാറിടം വലുതും മറ്റൊന്നു ചെറുതുമായിരിയ്ക്കും

പെനറ്റ്‌റേറ്റീവ് സെക്‌സ്

സ്ത്രീകള്‍ക്ക് ആസ്വാദിക്കാന്‍ കഴിയുന്നത് പെനറ്റ്‌റേറ്റീവ് സെക്‌സ് മാത്രമാണെന്നത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് പെനറ്റ്‌റേറ്റീവ് സെക്‌സിലൂടെ ഓര്‍ഗാസത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നുള്ളൂ.

നാല്‍പത് കടന്ന പുരുഷന്‍മാര്‍ മുട്ട കഴിക്കരുത്?

മുഖ സൗന്ദര്യത്തിന് മഞ്ഞളും കറ്റാര്‍വാഴയും