- Advertisement -Newspaper WordPress Theme
AYURVEDAകേള്‍വി ശക്തി കുറഞ്ഞവര്‍ ചെവിയുടെ പിറകില്‍ ഒരു ഉപകരണം വെക്കുന്നതെന്തിനെന്നറിയുമോ?

കേള്‍വി ശക്തി കുറഞ്ഞവര്‍ ചെവിയുടെ പിറകില്‍ ഒരു ഉപകരണം വെക്കുന്നതെന്തിനെന്നറിയുമോ?

കേള്‍വി ശക്തി കുറഞ്ഞവര്‍ ചെവിയുടെ പിറകില്‍ ഒരു ഉപകരണം വെക്കുന്നതെന്തിനെന്ന് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അതെന്തിനാ, അതിന്റെ പ്രവര്‍ത്തനം എന്താണ്.
ഈ ഉപകരണത്തിന്റെ പേര് ആണ് ബോണ്‍ കണ്ടക്ഷന്‍ ഹെഡ്ഫോണുകള്‍. ഇത് ചെവിയുടെ പുറകില്‍ വെക്കുമ്പോള്‍ ചില കേള്‍വി കുറവുള്ള ആളുകള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നു. എങ്ങനെയാണ് നാം ശബ്ദങ്ങള്‍ കേള്‍ക്കുന്നത് എന്നുള്ളതിന്റെ ശാസ്ത്രം ആദ്യം നോക്കാം. ശബ്ദം ചെവിയുടെ ഉള്ളില്‍ ചെന്ന്, ആദ്യം കര്‍ണ്ണ പടത്തെ ചലിപ്പിക്കുന്നു, അതിനോട് ചേര്‍ന്ന് കിടക്കുന്ന ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളായഇന്‍കസ് ,മല്ലിയസ് ,സ്റ്റേപിസ് എന്നിവയെ ചലിപ്പിക്കുന്നു, സ്റ്റപ്പീസിന്റെ ചുവടു ഭാഗം കോക്ലിയയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സ്റ്റേപിസ് ചലിക്കുമ്പോള്‍ അങ്ങനെ കോക്ലിയയിലെ ദ്രാവകങ്ങള്‍ക്കും ചലനം സംഭവിക്കുകയും, അങ്ങനെ നമുക്ക് കേള്‍ക്കാന്‍ കഴിയുകയും ചെയുന്നു.


അപ്പോള്‍ കോക്ലിയയിലെ ദ്രാവകങ്ങള്‍ ചലിച്ചാലേ കേള്‍ക്കാന്‍ കഴിയുള്ളു എന്ന് മനസിലായല്ലോ. ഇനി ശബ്ദ തരംഗങ്ങള്‍ ഒരിക്കലും ചെവിയുടെ ധ്വാരത്തിലൂടെ മാത്രം അല്ല വരുന്നത്, ഈ കോക്ലിയ സ്ഥിതി ചെയ്യുന്നത് നമ്മുടെ തലയോട്ടിയിലെ ടെംപോറല്‍ അസ്ഥിയുടെ ഭാഗമായ പെട്രസ് ഭാഗത്തിന് അകത്താണ്. ശബ്ദ തരംഗങ്ങള്‍ തലയോട്ടിയിലെ ഈ അസ്ഥികളിലൂടെ ചെന്ന് നേരിട്ട് കോക്ലിയയെ ചലിപ്പിക്കുന്നുണ്ട്. ഇങ്ങനെ പല രീതിയില്‍ ശബ്ദം കോക്ലിയയിലേക്കു എത്തുന്നുണ്ട്. അതാണ് ബോണ്‍ കണ്ടക്ഷന്‍.ഒരു കുഴപ്പവുമില്ലാത്ത കോക്ലിയ ഉള്ള ഒരാള്‍ക്ക് കേള്‍വിക്കുറവ് ഉണ്ടെന്നിരിക്കട്ടെ. അയാളുടെ കേള്‍വിക്കുറവ് കര്‍ണ പടത്തിന്റെയോ, ബാക്കി മൂന്നു അസ്ഥികളുടെ തകരാറു മൂലമോ മാത്രമാണെങ്കില്‍, ഈ ബോണ്‍ കണ്ടക്ഷന്‍ ഉപയോഗിച്ച് ഒരു പരിധി വരെ ശബ്ദം കേള്‍ക്കാന്‍ കഴിയും. പക്ഷെ ഉയര്‍ന്ന ഫ്രേക്വന്‍സികള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നത് ആണ് ഇതിന്റെ പരിമിതി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme