- Advertisement -Newspaper WordPress Theme
covid-19കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. മുന്‍പ് നിശ്ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്‍പ് 2100 രൂപയായിരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500രൂപയും 625 രൂപയായിരുന്ന ആന്റിജന്‍ ടെസ്റ്റിന് 300 രൂപയായിട്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

കൊവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകള്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയില്ലെന്നും തീരുമാനം ഏകപക്ഷീയമാണെന്നും ലാബുകള്‍ ഹര്‍ജിയില്‍ വാദിച്ചു.

ലാബുകളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme