in , ,

ഹോമിയോപ്പതിയില്‍ ഗര്‍ഭാശയമുഴകള്‍ക്കുള്ള ചികിത്സയുണ്ട്

Share this story

സ്‌ത്രീകള്‍ ഏറ്റവുമധികം പേടിക്കുന്ന ഒരസുഖമാണ്‌ ഗര്‍ഭാശയമുഴകള്‍. പാരമ്പര്യമായിട്ടും അല്ലാതെയും ഇത്‌ സ്‌ത്രീകളില്‍ കാണപ്പെടാറുണ്ട്‌. ശരീരത്തിന്‌ താങ്ങാന്‍ കഴിയുന്നതിലും അധികം വലിപ്പത്തിലുള്ള മുഴകള്‍ ഗര്‍ഭാശയങ്ങളില്‍ ഉണ്ടാകാറുള്ളതിനാല്‍ ഇതിനെ അല്‍പ്പം പേടിക്കേണ്ടതായുണ്ട്‌.

അധികമാര്‍ക്കും അറിയില്ലെങ്കിലും ഹോമിയോപ്പതിയില്‍ ഗര്‍ഭാശയമുഴകള്‍ക്കുള്ള കൃത്യമായ ചികിത്സയുണ്ട്‌…
ഒരു കൈയില്‍ നീട്ടിപ്പിടിച്ച സ്‌കാന്‍ റിപ്പോര്‍ട്ടുമായാണ്‌ 50 വയസുള്ള സുധാമണിയെന്ന സാധാരണക്കാരി ക്ലിനിക്കിലേക്ക്‌ കടന്നുവന്നത്‌. വന്നപാടെ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്തുവച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു.

എനിക്ക്‌ ഫൈബ്രോയ്‌ഡ് ഉണ്ട്‌. തുടര്‍ന്നുള്ള സംഭാഷണത്തില്‍നിന്നും ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന, വേദനാജനകവും അധിക അളവിലുമുള്ള ആര്‍ത്തവവുമാണ്‌ അവര്‍ക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ മനസിലാക്കുവാന്‍ കഴിഞ്ഞു. കൂടാതെ അധികക്ഷീണവും വേദനയോടുകൂടിയ മലവിസര്‍ജ്‌ജനവും കൂടെക്കൂടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുമുണ്ട്‌.

തുടക്കത്തില്‍ ആര്‍ത്തവം നില്‌ക്കുന്നതിന്റെ പ്രാരംഭലക്ഷണങ്ങളായി കണ്ട്‌ ഇവയൊക്കെ അവഗണിച്ചുവെങ്കിലും തുടര്‍ന്ന്‌ നടുവേദനയും വയറുവീര്‍ക്കലും ഉള്‍പ്പെടെ മറ്റ്‌ അസ്വസ്‌ഥതകളുംകൂടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോഴാണ്‌ സുധാമണിയമ്മ വൈദ്യസഹായം തേടിയതും പരിശോധനയിലൂടെ ഗര്‍ഭാശയമുഴകളാ (ഫൈബ്രോയിഡ്‌സ്)ണെന്ന്‌ കണ്ടെത്തിയത്‌. തുടര്‍ന്നുള്ള അന്വേഷണത്തില്‍നിന്നും കുടുംബത്തിലാര്‍ക്കും ഈ അസുഖം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല.

ഹോമിയോപ്പതിയില്‍ ഫൈബ്രോയിഡിന്‌ എഴുപതിലധികം ഔഷധങ്ങളുണ്ട്‌. സുധാമണിയമ്മയുടെ ശാരീരിക അസ്വസ്‌ഥതകള്‍ക്കൊപ്പം മാനസികവും വൈകാരികവുമായ ലക്ഷണങ്ങളെ പരിഗണിച്ച്‌ സബൈന 200, ലാക്കെസിസ്‌, മെഡോറിനം1 എം എന്നീ മരുന്നുകളും അതോടൊപ്പം അടിയന്തരസാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രക്‌തസ്രാവം നിര്‍ത്തുന്നതിനായി ഹമാവലിസ്‌, സിങ്കോണ എന്നീ മരുന്നുകളും നല്‍കി. മൂന്നുമാസത്തെ ചികിത്സകൊണ്ട്‌തന്നെ അസ്വസ്‌ഥതകള്‍ക്ക്‌ പരിപൂര്‍ണ ആശ്വാസം ലഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ തുടര്‍ സ്‌കാനിങ്ങില്‍ ഗര്‍ഭാശയമുഴകള്‍ പൂര്‍ണമായി അപ്രത്യക്ഷമായി.

കേരളത്തിലെ സാധാരണക്കാരായ വീട്ടമ്മമാര്‍ക്കും ഫൈബ്രോയ്‌ഡ് എന്ന വാക്കു സുപരിചിതമാണ്‌. മാറി വരുന്ന ജീവിതശൈലികളും സാഹചര്യങ്ങളുംമൂലം പണ്ടത്തെക്കാള്‍ അധികം സ്‌ത്രീകളില്‍ ഗര്‍ഭാശയമുഴകള്‍ കാണപ്പെടുന്നുണ്ട്‌. ഗര്‍ഭാശമുഴകള്‍ പലപ്പോഴും യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തവയും നിരുപദ്രവകാരികളും ആയിരിക്കും. വളരെ ചെറിയ ശതമാനം മുഴകള്‍ മാത്രമേ അര്‍ബുദസാധ്യതയ്‌ക്കോ മറ്റു കുഴപ്പങ്ങള്‍ക്കോ കാരണമാകാറുള്ളൂ. ഗര്‍ഭാശയമുഴകള്‍ മുറപ്രകാരമുള്ള വൈദ്യപരിശോധനയിലോ, രോഗാന്വേഷണ പരീക്ഷകളുടെ ഭാഗമായോ ആണ്‌ പലപ്പോഴും കണ്ടെത്തുന്നത്‌.


കാരണങ്ങള്‍

ഗോളാകൃതിയില്‍ ഒന്നോ, അതിലധികമോ കാണപ്പെടുന്ന ഗര്‍ഭാശയമുഴകള്‍ ഏതാണ്ട്‌ മധ്യവയസില്‍ ആര്‍ത്തവവിരാമത്തോട്‌ അടുത്താണ്‌ ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത്‌.
ഗര്‍ഭാശയമുഴകള്‍ രൂപപ്പെടുന്നത്‌ സംബന്ധിച്ച്‌ വ്യക്‌തമായ കാരണം വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടില്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതകപ്രത്യേകതകള്‍, പാരമ്പര്യം, അമിതവണ്ണം, പോളിസിസ്‌റ്റിക്‌ ഓവേറിയല്‍ സില്‍ഡ്രോം (പി.സി.ഒ.ഡി) പ്രമേഹം, രക്‌താതിമര്‍ദ്ദം തുടങ്ങിയവയൊക്കെ ഗര്‍ഭാശയമുഴകള്‍ക്കും കാരണമായേക്കാം.


ലക്ഷണങ്ങള്‍

  • യോനിയില്‍ക്കൂടിയുള്ള രക്‌തസ്രാവം.
  • അധികഅളവില്‍ ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന വേദനയോടുകൂടിയ ആര്‍ത്തവം.
  • ഉദരാശയത്തിന്‌ പ്രത്യേകിച്ച്‌ അടിവയറ്റില്‍ ഭാരവും, വയറുവീര്‍ക്കലും അനുഭവപ്പെടുക.
  • മൂത്രതടസം, ചിലപ്പോള്‍ കൂടെക്കൂടെയുള്ള മൂത്രവിസര്‍ജ്‌ജനം
  • നടുവേദന

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒരുമിച്ചോ ഭാഗികമായോ ഏറ്റക്കുറച്ചിലോടുകൂടി ഗര്‍ഭാശയമുഴകളുള്ളവരില്‍ കാണപ്പെട്ടേയ്‌ക്കാം. പലപ്പോഴും ഒരു ലക്ഷണവും അനുഭവപ്പെടണമെന്നില്ല. അത്യപൂര്‍വമായി വന്ധ്യത, ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയവയും ഗര്‍ഭാശയമുഴകള്‍ കാരണമായേക്കാം.


മുന്‍കരുതലുകള്‍

  • ആഹാരവിഹാരങ്ങളില്‍ മിതത്വംപാലിക്കുക.
  • മാംസാഹാരങ്ങള്‍ കുറയ്‌ക്കുക.
  • ഫ്രിഡ്‌ജില്‍വച്ച്‌ പഴകാതെ അന്നന്ന്‌ പാകംചെയ്‌ത ഭക്ഷണങ്ങള്‍ ഉപയോഗിക്കുക.
  • ചിട്ടയായ വ്യായാമശീലങ്ങള്‍ പുലര്‍ത്തുക.

ആരോഗ്യംപോലും കച്ചവടമാകുന്ന ഇക്കാലത്ത്‌ ഗര്‍ഭാശയമുഴകള്‍പോലെ താരതമ്യേന നിസാരമായ രോഗങ്ങളില്‍ (ഭൂരിഭാഗം കേസുകളിലും) രോഗഭീതി ഒഴിവാക്കിക്കൊണ്ട്‌ ശരിയായ ആരോഗ്യവബോധത്തോടുകൂടി ജീവിതം മുന്നോട്ടു നയിക്കുക

മഞ്ഞള്‍ ഫലപ്രദം: ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു

നടുവേദനക്കാരുടെ ശ്രദ്ധക്ക്