സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. കറിക്കൂട്ടില്‍ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ട.് കര്‍ക്യുമിന്‍ എന്ന ഘടകമാണ് അതിനു മഞ്ഞനിറം നല്കുന്നത്. കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള ആയുര്‍വേദ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.
നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നിയാസിന്‍, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഫൈറ്റോസ്റ്റീറോള്‍സ് എന്നിവ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. കരളിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദം. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം. കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദം. മാനസികപിരിമുറുക്കവും ഡിപ്രഷനും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍.
മഞ്ഞളിന്റെ ആന്റി ഓക്‌സിഡന്റ് സ്വഭാവം തിമിരം തടയുന്നതിനു സഹായകമെന്നു ഗവേഷകര്‍. മഞ്ഞളിലടങ്ങിയിരിക്കുന്ന കര്‍ക്യൂമിന്‍, ടൈപ്പ് 2 പ്രമേഹം തടയുന്നതായി ഗവേഷകര്‍. മഞ്ഞള്‍ എല്ലുകളെ ബലപ്പെടുത്തുന്നു. ഓസ്റ്റിയോപോറോസിസ് എന്ന എല്ലുരോഗം തടയുന്നതിനു സഹായകം. മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍ സഹായകം. നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം ഉണ്ടാകുന്നതിനു മഞ്ഞള്‍ ഫലപ്രദം. ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു.