- Advertisement -Newspaper WordPress Theme
FITNESS54ാം വയസ്സിൽ ഖുശ്ബു കുറച്ച് 20 കിലോ ഭാരം; നിങ്ങൾക്കും പറ്റും, മനസുണ്ടെങ്കിൽ

54ാം വയസ്സിൽ ഖുശ്ബു കുറച്ച് 20 കിലോ ഭാരം; നിങ്ങൾക്കും പറ്റും, മനസുണ്ടെങ്കിൽ

താര സുന്ദരി എന്ന് തന്നെ ഖുശ്ബു സുന്ദറിനെ വിശേഷിപ്പിക്കാം, ഒരുകാലത്ത് ഖുശ്ബു താര സൗന്ദര്യത്തിന്റെ മറുവാക്കായിരുന്നു. വർഷങ്ങൾക്കിപ്പുറം ശരീരബാരം വർദ്ധിച്ച ഖുശ്ബുവിനെയാണ് നമ്മൾ കണ്ടത്. പിന്നീട് അത്ഭുതകരമായിരുന്നു ഖുശ്ബുവിന്റെ മാറ്റം. തടിയൊക്കെ കുറച്ച് വളരെ മെലിഞ്ഞ ഖുശ്ബുവിന്റെ ഫോട്ടോ വൈറൽ ആയിരുന്നു.

കഠിനാധ്വാനത്തിലൂടെയായിരുന്നു ഖുശ്ബു തന്റെ ഭാരം കുറച്ചത്. കോവിഡ് ലോക്ഡൗണിന്റെ സമയത്താണ് ഖുശ്ബു ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിച്ചത്. 93 കിലോ ആയിരുന്നു ഖുശ്ബുവിന്റെ ഭാരം. യോ​ഗ, ഭക്ഷണ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള ഒരു അച്ചടക്കമുള്ള ദിന ചര്യയാണ് ഖുശ്ബു പിന്തുടർന്നത്.

എല്ലാ ട്രോളുകൾക്കിടയിലും ചലച്ചിത്ര സംവിധായകൻ അണ്ണന്ദ് കുമാർ ഖുശ്ബുവിന്റെ ഫിറ്റ്നസിലേക്കുള്ള യാത്രയെ നിർവചിച്ചുകൊണ്ട് ഹൃദയ സ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചു. ഇതൊരു അവശ്വസനീയമായ പരിവർത്തനമാണ്. മഹാമാരി മുതൽ മുമ്പെങ്കുമില്ലാത്തവിധം നിങ്ങൾ സ്വയം കഠിനാധ്വാനം ചെയ്യുകയും സ്വയം പ്രവർത്തിക്കുകയും ചെയ്യുന്നത് ഞാൻ‌ കണ്ടും. 10000 മുതൽ 15000 വരെ ചുവടുകളുള്ള സ്ഥാരമായ നടത്തം നിങ്ങളുടെ ദിനചര്യയുടെ ഭാ​ഗമായി, അദ്ദേഹം പറഞ്ഞു. സ്ത്രീകൾ 40 ഓ 50 ഓ വയസ്സ് പിന്നിട്ടാൽ ശരീരഭാരം കുറയ്ക്കുന്നത് അടിസ്ഥാനപരമായി അസാധ്യമാണെന്ന മിഥ്യയുണ്ട്. എന്നാൽ ഇവിടെ സത്യമിതാണ്.

ഹോർമോൺ വ്യതിയാനങ്ങളും മെറ്റാബോളിസവും മന്ദ​ഗതിയിൽ ആയതിനാൽ ശരീരഭാരം കുറയ്ക്കുന്നത് അല്പം വെല്ലുവിളിയാകുമെങ്കിലും ശരീരഭാരം കുറയ്ക്കുക എന്നത് സാധ്യമല്ലാത്ത കാര്യമല്ല. യഥാർത്ഥ പ്രശ്നം പ്രായമല്ല. ഇത് പലപ്പോഴും കാലഹരണപ്പെട്ട വിശ്വാസങ്ങളും ജീവിതശൈലി ശീലങ്ങളുമാണ്. അത് ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിന് അനുയോജ്യമാക്കുന്നു.

ഹോർമോൺ വ്യതിയാനം കാരണം 50 പിന്നിട്ടാൽ വനിതകളിൽ മെറ്റാബോളിസവും മന്ദ​ഗതിയിൽ ആകും. ശരീരഭാരം കുറയ്ക്കുന്നത് ഇത് കാരണം വെല്ലുവിളിയാകും. എന്നാൽ ഇത് സാധ്യമല്ലാത്ത കാര്യമല്ല. യഥാർത്ഥ പ്രശ്നം പ്രായമല്ല. എന്ന് തെളിയിക്കുകയാണ് നടി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme