തൈറോയ്ഡ്പ്രശനങ്ങള്‍ കൂടിവരുകയാണ്. പണ്ടൊക്കെ അയഡിന്റെ കുറവുകൊണ്ടുളള പ്രശനങ്ങളായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ ഓട്ടോ ഇമ്യൂണ്‍ തകരാറുകളായ ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്, ഗ്രേവ്‌സ് ഡിസീസ് തുടങ്ങിയവയാണ് തൈറോയ്‌സ് തകരാറുകള്‍ക്ക് കാരണം. തൈറോയ്ഡ്പ്രശനങ്ങള്‍ പ്രധാനമായും രണ്ടുതരമുണ്ട്. തൈറോയ്ഡ്ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍തൈറോയ്ഡിസം. നല്ല വിശപ്പുണ്ടായിട്ടും നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരം മെലിയുക, നെഞ്ചിടിപ്പ്, കൈവിറയല്‍, അമിത വിയര്‍പ്പ്, ചൂട് തൂരേ സഹിക്കാനാവാതെ വരുക, വയറിളക്കം, പെട്ടെന്ന് ദേഷ്യം വരുക, മുടികൊഴിച്ചില്‍, ആര്‍ത്തവക്രമക്കേടുകള്‍ (ആര്‍ത്തവം ഉണ്ടാകാതിരിക്കുക, രക്തസ്രാവം കുറയുക) തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.
തൈറോയ്ഡ് തകരാറുകള്‍ ഉളളവരില്‍ കഴുത്തിനുമുന്‍പിലായി തൊണ്ടമുഴ (ഗോയിറ്റര്‍) ഉണ്ടായെന്നുവരാം. ഹ്യദയമിടിപ്പുനിരക്ക് കൂടുതലായിരിക്കും. രക്തപരിശോധനയില്‍ തൈറോയ്ഡ് ഹോര്‍മോണുകളായ ടി3, ടി4 എന്നിവയുടെ അളവ് കൂടിയും പിറ്റിയൂട്ടറിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി. എസ്.എച്ചിന്റെ അളവ് കുറഞ്ഞുമരിക്കും. ആന്റി തൈറോയ്ഡ് മരുന്നുകള്‍, റേഡിയോ അയഡിന്‍ (lodine-131) ചികിത്സ, ശസ്രകക്രിയ എന്നിവയാണ് ചികിത്സാരീതികള്‍, രോഗിയെയും രോഗത്തിന്റെ സ്വഭാവത്തെയുമനുസരിച്ചാണ് ചികിത്സ ഏത് വേണമെന്ന് നിശ്ചയിക്കുന്നത്.
ഏറ്റവും സാധാരണമായി കണ്ടുവരുന്ന തൈറോയ്ഡ് രോഗമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്ന ഹൈപ്പോതൈറോയ്ഡിസം സ്രകീകളിലാണ് ഈ പ്രശനം കൂടുതലായി കണ്ടുവരുന്നത്. ശരീരഭാരം കൂടുക,ക്ഷണീണം, തളര്‍ച്ച, അമിത ഉറക്കം, മലബന്ധം, ആര്‍ത്തവരക്തസ്രാവം, മുടികൊഴിച്ചില്‍, ചര്‍മത്തിലെ വരള്‍ച്ച, തണുപ്പ് സഹിക്കാന്‍കഴിയാതാവുക, നടക്കുമ്പോള്‍ കിതപ്പ്, പേശീബലക്ഷയം, ശബദം പരുക്കനാവുക എന്നിവയാണ് ലക്ഷണങ്ങള്‍. തൈറോയ്ഡ് ഫങ്ഷന്‍ടെസറ്റ് ചെയ്യുമ്പോള്‍ തൈറോയ്ഡ് ഹോര്‍മോണുകളായ ടി3, ടി4 എന്നിവയുടെ അളവ് കുറഞ്ഞിരിക്കുകയും അതേസമയം തൈറോയ്ഡ് സറ്റിമുലേറ്റിങ് ഹോര്‍മോണിന്റെ (ടി.എസ്.എച്ച്.) അളവ് കൂടിയുമിരിക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ ചികിത്സ ആരംഭിക്കണം.
ചികിത്സ- തൈറോക്ലിന്‍ ഗുളികഴിക്കുയാണ് ചികിത്സ, രാവിലെ വെറുംവയറ്റിലാണ് ഗുളിക കഴിക്കേണ്ടത്. മിക്കവാറുമാളുകളില്‍ ആജീവനാന്തചികിത്സ വേണ്ടിവരും. കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട് തുടങ്ങിയ ഗോയിട്രോ ജനുകള്‍ അടങ്ങിയ വിഭവങ്ങള്‍ മിതമായി മാത്രമേ കഴിക്കാവൂ