ഇരിപ്പുജോലികളും കൊഴുപ്പുകൂടിയ ആഹാരവും വ്യായാമക്കുറവുമൊക്കെയാണ് അമിതവണ്ണത്തിന്റെ കാരണങ്ങള്‍ കൂടാതെ പേശീഭാരം കുറയുന്നതും കൊഴുപ്പടിഞ്ഞുകൂടാനിടയാക്കും. ഇന്ത്യക്കാരില്‍, ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ.) 25-ന് മുകളിലായാല്‍ത്തന്നെ അമിതവണ്ണമായി കണക്കാക്കുന്നു. വെയ്‌സറ്റ്-ഹിപ്പ്‌റേഷ്യോ (സകീകളില്‍ 0.85-ലും പുരുഷന്മാരില്‍ 1-ലും കൂടുതലായാലും അമിതവണ്ണമായി, അമിതവണ്ണം പല വിധത്തിലുളള രോഗസാധ്യത കൂട്ടുന്നു എന്ന് ഓര്‍ക്കണം.
അമിതവണ്ണത്തിലേക്ക് പോകാതിരിക്കാന്‍ ഭക്ഷണരീതികളും ജീവിതശൈലിയും മാറ്റണം. കൊഴുപ്പും എണ്ണയും മധുരവും കൂടുതലായി അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം. മുഴുധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. പതിവായി വ്യായാമം ചെയ്യണം. വ്യായാമവും ഭക്ഷണക്രമീകരണവും ശ്രമിച്ച് പരാജയപ്പെടുമ്പോഴാണ് വണ്ണം കുറയക്കാനായുളള ശസ്രകക്രിയയെക്കുറിച്ച് (ബാരിയാട്രിക് സര്‍ജറി) ആലോചിക്കേണ്ടത്.