കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങളാണ് അതിശക്മായ തലവേദന, പനി, ജോയിന്റ് പെയിന്‍, ശരീര വേദന, ക്ഷീണം എന്നിവ. എന്നാല്‍ ഈ അഞ്ച് ലക്ഷണങ്ങളും മറ്റ് പനികളിലുമുണ്ടാകും. അതുകൊണ്ട് തന്നെ വിവിധയിനം പനികള്‍ തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. എങ്ങനെയാണ് ചിക്കന്‍ പോക്സ്, കുരങ്ങ് പനി, തക്കാളി പനി എന്നിവ തമ്മില്‍ ചിരിച്ചറിയുന്നത് ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഡോ.ഡാനിഷ് സലിം ട്വന്റിഫോറിലൂടെ
പനി വന്ന് മൂന്നാം ദിവസത്തിന് മുന്‍പായി കൈകളില്‍, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് എന്നിവ കുരുക്കള്‍ ഉണ്ടാകുക, അതില്‍ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് പനിയുടെ ലക്ഷണം. ചിക്കന്‍ പോക്സിന്റെ കുരുക്കള്‍ ആദ്യം നെഞ്ചിലാണ് വരിക. പതിയെയാണ് ചിക്കന്‍ പോക്സിന്റെ കുരുക്കള്‍ ഉണ്ടാവുന്നതെങ്കില്‍ മൂന്നാം ദിവസം ദിവസം മുതല്‍ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അന്‍പതോളം കുരുക്കള്‍ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴല പോലെ കണ്ടെത്തുന്നതും കുരങ്ങ് പനിയുടെ ലക്ഷണമാണ്. തക്കാളി പനിയില്‍ കൈകളിലും, കാലിനടിയിലും, വായുടെ അകത്തും കുരുക്കള്‍ ഉണ്ടാകും.
കുരങ്ങ് പനിയെ എങ്ങനെ തടയാം
പോസിറ്റീവായ വ്യക്തിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. ഉമിനീര്‍, മൂത്രം, ചലം പോലുള്ള ശ്രവങ്ങള്‍ തൊടാതെ ശ്രദ്ധിക്കണം. ചത്ത മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കുകയും, നോണ്‍ വെജ് ആഹാരം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യണം.