- Advertisement -Newspaper WordPress Theme
HEALTHഎലിപ്പനി എങ്ങനെ തടയാം

എലിപ്പനി എങ്ങനെ തടയാം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക മനുഷ്യവാസപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികള്‍ പെറ്റുപെരുകുന്നത്്.വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

കുളങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തല്‍ക്കുളങ്ങളില്‍ മാലിന്യം കലരാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുക.
ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെര്‍മാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കുക

കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്‌പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.

കുടിക്കാന്‍ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുക.എലികള്‍ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍എലികള്‍ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക.

ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുകകെട്ടിക്കിടക്കുന്ന വെളളത്തില്‍ ചവിട്ടാനിടയായാല്‍ അണുനാശിനി ചേര്‍ത്ത വെളളത്തില്‍ കാല്‍ കഴുകുക.പുറത്തു സഞ്ചരിക്കുന്‌പോള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനുളളില്‍ ഉപയോഗിക്കരുത്.കൈകാലുകളില്‍ മുറിവുകളുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme