തണുപ്പുകാലത്ത് ശ്വാസകോശ വൈറസുകള്‍ അധികമായി കാണപ്പെടുന്നുവെന്ന്ഡോക്ടമാര്‍ പറയുന്നു. മാളുകളിലും ഏയര്‍കണ്ടീഷനിങ് ഹാളുകളിലും തിരക്ക് കൂടുന്നതും ഈര്‍പ്പമുള്ള വായുവും ഇത്തരവൈറസുകള്‍ പടരാന്‍ ഇടയയാക്കുമെന്നും മാസ്‌കുകള്‍പോലുള്ള സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
എച്ച്എംപിവി (ഹ്യൂമന്‍ മെറ്റാനൂമോവൈറസ്)യും ഇന്‍ഫ്‌ലുവന്‍സയും ശ്വസനംവഴി പടരുന്നു എന്നത് സമാനമാണ്. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സയ്ക്ക് ഓരോ വര്‍ഷവും വാക്‌സിന്‍ ലഭ്യമാണ്. ഒസെല്‍മിവിര്‍ പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കാം. മറുവശത്ത്, എച്ച്എംപിവിക്ക് ഇതുവരെ പ്രത്യേക വാക്‌സിന്‍ ഇല്ല. ചികിത്സ പ്രധാനമായും ലക്ഷണപൂര്‍വ്വകമായ പരിചരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഡോ. മഹേഷ്‌കുമാര്‍ ലാഖെ പറഞ്ഞു
എച്ച്എംപിവി വേഴ്‌സസ് റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ് (ആര്‍എസ്വി)
‘രണ്ട് വൈറസുകളുടെയും പ്രധാന ചികിത്സ ഹൈഡ്രേഷന്‍, പനി നിയന്ത്രണം തുടങ്ങിയ ലക്ഷണപൂര്‍വ്വകമായ പരിചരണമാണ്. എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള കുഞ്ഞുങ്ങള്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡികള്‍ നല്‍കുന്നതിലൂടെ ആര്‍എസ്വിക്ക് അധികമായ പ്രതിരോധ മാര്‍ഗ്ഗം ലഭ്യമാണ്. ഈ പ്രതിരോധ തന്ത്രം എച്ച്എംപിവിയുടെ കാര്യത്തില്‍ ഒരു പോരായ്മയാണ്. കാരണം അത്തരത്തിലുള്ള പ്രതിരോധ ചികിത്സ ഇല്ല,’ അദ്ദേഹം പറഞ്ഞു.
എച്ച്എംപിവിയും സാര്‍സ്-കോവിഡ്-2 ഉം ശ്വസനം വഴി പടരുന്നു എന്നത് സമാനമാണ്. എന്നാല്‍ രണ്ടാമത്തേത് വളരെ വ്യാപകമാണ്. രുചി, മണം ഇല്ലാതാകല്‍ തുടങ്ങിയ നിരവധി വ്യത്യസ്ത ലക്ഷണങ്ങളുണ്ട്. സാര്‍സ്-കോവിഡ്-2 ന് എ.ആര്‍.ഡി.എസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം) പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ആന്റിവൈറല്‍ മരുന്നുകളില്‍ നിന്ന് സ്റ്റിറോയിഡുകള്‍ വരെ നിര്‍ദ്ദിഷ്ട ചികിത്സകള്‍ ആവശ്യമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.