ശരിയായ രീതിയില്‍ ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമാണ്. ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്‌നസ് കോച്ചുമായ വിമല്‍ രാജ്പുത് 60 ദിവസം കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഡയറ്റ് പ്ലാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും 2 മാസത്തേക്ക് താന്‍ നിര്‍ദേശിച്ച രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ വയറിലെ കൊഴുപ്പ് ഉറപ്പായും കുറയുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.
പ്രഭാത ഭക്ഷണം
ഓപ്ഷന്‍ 1: 3-5 മുട്ടയുടെ വെള്ള കഴിക്കുക. പകുതി അവോക്കാഡോ. ഒരു കഷ്ണം സാന്‍ഡ്വിച്ച് കഴിക്കുക
ഓപ്ഷന്‍ 2: 250-350 ഗ്രാം ഗ്രീക്ക് യോഗര്‍ട്ട്, ½ മുതല്‍ 1 സ്‌കൂപ്പ് വരെ വേ പ്രോട്ടീന്‍, ബ്ലൂബെറി, സ്‌ട്രോബെറി, വാഴപ്പഴം എന്നിവ ചേര്‍ത്ത10 ഗ്രാം തേന്‍.
ഓപ്ഷന്‍ 3: മുട്ടയുടെ വെള്ള മാത്രം കൊണ്ടുള്ള ഓംലെറ്റ്, സ്പിനച്, 1-2 ബ്രെഡ് കഷ്ണങ്ങള്‍, കാപ്സിക്കം (ഇഷ്ടമുള്ള ഏതെങ്കിലും പച്ചക്കറികള്‍).
ഉച്ച ഭക്ഷണം
ഓപ്ഷന്‍ 1: 200-300 ഗ്രാം ചിക്കന്‍ ബ്രെസ്റ്റ്, 1 കപ്പ് ചോറ്, 3 ഇനം പച്ചക്കറികള്‍
ഓപ്ഷന്‍ 2: 2-3 മീന്‍ കഷണങ്ങള്‍, സാലഡ്, 100-150 ഗ്രാം മധുരക്കിഴങ്ങ്, തക്കാളി, വെള്ളരിക്ക
ഓപ്ഷന്‍ 3: ¼ റോസ്റ്റ് ചിക്കന്‍, സാലഡ് മിക്‌സ്, ¼ അവോക്കാഡോ, തക്കാളി കഷ്ണങ്ങള്‍
അത്താഴം
ഓപ്ഷന്‍ 1: 200-300 ഗ്രാം ചിക്കന്‍, ½ മുതല്‍ 1 കപ്പ് വരെ ചോറ്, 3 ഇനം പച്ചക്കറികള്‍, സോസ്
ഓപ്ഷന്‍ 2: 200-300 ഗ്രാം ചിക്കന്‍ ബ്രെസ്റ്റ്, 1 കപ്പ് ചോറ്, വെള്ളരിക്ക, കാപ്‌സിക്കം, കാരറ്റ്, 1 പുഴുങ്ങിയ മുട്ട