- Advertisement -Newspaper WordPress Theme
ഗ്ലാസ് സ്റ്റൗ ശരിയായ രീതിയിലാണോ ഉയോഗിക്കുന്നത്? അപകടം ഒഴിവാക്കാം

ഗ്ലാസ് സ്റ്റൗ ശരിയായ രീതിയിലാണോ ഉയോഗിക്കുന്നത്? അപകടം ഒഴിവാക്കാം

ഗ്യാസ് സ്ടൗ ഇല്ലാത്ത വീടുകള്‍ ഇന്ന് വളരെ കുറവാണ്. ഉപയോഗം കൂടുതല്‍ ആയതുകൊണ്ട് തന്നെ അപകടങ്ങളും കൂടുന്നു. ഗ്യാസ് അടുപ്പുകള്‍ ചിലര്‍ക്ക് ഇന്നും കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ലെന്നതാണ് വസ്തുത. ഗ്യാസ് സ്റ്റൗ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് തകരാറുകള്‍ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടാന്‍ കാരണമാകും. പലപ്പോഴും ഗ്യാസ് പൊട്ടിത്തെറിച്ചും ഗ്യാസ് ചോര്‍ച്ച മൂലവും അപകടങ്ങള്‍ സംഭവിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. ഗ്യാസ് സ്ടൗ സുരക്ഷിതമായി ഉപയോഗിക്കാന്‍ ഈ 5 പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ബര്‍ണര്‍
പാചകം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗ്യാസ് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഉപയോഗിക്കാത്ത സമയങ്ങളില്‍ ഗ്യാസ് ഓണ്‍ ചെയ്തുവെച്ചാല്‍ ബര്‍ണറില്‍ നിന്നും ഗ്യാസ് പുറത്തേക്ക് ചോരുകയും അതുമൂലം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.

വൃത്തിയാക്കല്‍

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ബര്‍ണറില്‍ ഭക്ഷ്യവസ്തുക്കള്‍ പറ്റിപിടിച്ചിരിക്കാനും അതുമൂലം വാതകം ചോരാനും കാരണമാകും. പാചകം ചെയ്ത് കഴിഞ്ഞതിനുശേഷം നനഞ്ഞ തുണികൊണ്ട് ബര്‍ണറുകള്‍ തുടച്ച് വൃത്തിയാക്കണം.

തീപിടിത്തം

പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്നും മാറ്റി വെക്കണം. പ്ലാസ്റ്റിക് ബാഗ്, തടികൊണ്ടുള്ള സ്പൂണ്‍, ടവല്‍, മരുന്ന് എന്നിവ അകലത്തില്‍ വെക്കാം.

വസ്ത്രം

പാചകം ചെയ്യുന്ന സമയത്ത് അയഞ്ഞ വസ്ത്രങ്ങളോ, ഷാളുകളോ ഇടരുത്. കാഴ്ച്ചയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ പോലും ഇത്തരം വസ്ത്രങ്ങള്‍ എളുപ്പത്തില്‍ തീ പടര്‍ന്നു പിടിക്കാന്‍ കാരണമാകും.

പാത്രം

ഭക്ഷണം പാകം ചെയ്യാന്‍ പാത്രങ്ങള്‍ ഗ്യാസ് സ്റ്റൗവിന് മുകളില്‍ വെക്കുമ്പോള്‍ കൃത്യമായി വെക്കാന്‍ ശ്രദ്ധിക്കണം. പിടിയുള്ള പാത്രങ്ങള്‍ ആണെങ്കില്‍ അവ ഒരു സൈഡിലേക്ക് ഒതുക്കി വെക്കണം. പാചകം ചെയ്യുമ്പോള്‍ അറിയാതെ കയ്യോ മറ്റോ മുട്ടാതിരിക്കാന്‍ ഇത് സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme