ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ഐബിഡിരോഗാവസ്ഥയുടെ തീവ്രത കുറയ്ക്കും ദിവസവും ഒരേ സമയത്തു കഴിക്കുക ചവച്ചരച്ചു കഴിക്കുക. രാത്രി വൈകി കഴിക്കാതിരിക്കുക. ഭക്ഷണം ഇരുന്നു കഴിക്കുക. ഇടവേളകളില്‍ കഴിക്കുന്നത് കുടലില്‍ ഭക്ഷണത്തിന്റെ നീക്കത്തെ സുഗമമാക്കി എളുപ്പത്തില്‍ ദഹിക്കാനിടയാക്കും.
നാരു കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക മുഴുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ബ്രൗണ്‍ റൈസ്, ഗോതമ്പ് ബ്രഡ് മുതലായവ കുടലിലൂടെ യുളള ഭക്ഷണത്തിന്റെ നീക്കം സുഗമമാക്കും. ദിവസവും എട്ടു ഗ്ലാസ് വെളളമെങ്കിലും കുടിക്കുക. ആവിയില്‍ വേവിക്കുക, പുഴുങ്ങുക എന്നിങ്ങനെ കൊഴുപ്പു കുറഞ്ഞ തരം പാചക രീതികള്‍ തിരഞ്ഞെടുക്കുക.
മൂന്നു കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കാ തിരിക്കുക. എരിവുളളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഒരു മാസത്തേക്കെങ്കിലും ദിവസേന പ്രോബയോട്ടിക് ഫൂഡ് കഴിക്കുക.