in , , , , , , ,

ബ്രഷ് ചെയ്യുമ്പോള്‍ ശരിയായി ചെയ്തില്ലെങ്കില്‍ പല്ലിന് പണി കിട്ടും

Share this story

മനുഷ്യന്റെ പ്രധാനപ്പെട്ട ആരോഗ്യ ശീലങ്ങളില്‍ ഒന്നാണ് ബ്രഷിങ്. രാവിലെ ഭക്ഷണത്തിന് മുന്‍പ് ബ്രഷ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ബ്രഷിങ് ചെയ്യാന്‍ വിമുഖത കാണിക്കുന്നവരാണ് മലയാളികളില്‍ ഏറിയ പങ്കും. ഇത് മൂലം ദന്ത ക്ഷയവും, മോണ രോഗവും ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ബ്രഷിങിന്റെ കാര്യം മറക്കരുത്

ഏത് ബ്രഷ് ഉപയോഗിക്കണം എന്നത് പലര്‍ക്കും സംശയമുള്ള കാര്യമാണ്. ബ്രഷ് പൊതുവെ സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ്. ആരോഗ്യമുള്ള വ്യക്തികള്‍ സോഫ്റ്റ് ബ്രഷോ, മീഡിയം ബ്രഷോ ഉപയോഗിക്കുന്നതാണ് നല്ലത്. ബ്രഷ് വാങ്ങുമ്പോള്‍ ബ്രഷിന്റെ പിടിയും ബ്രസ്സില്‍സും വായയുടെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നത് വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം ഹാര്‍ഡ് ബ്രഷ് പൊതുവേ ആരോഗ്യമുള്ള വ്യക്തികള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കുട്ടികള്‍ക്ക് പല്ല് വന്നതു മുതല്‍ ബ്രഷ് ഉപയോഗിക്കാം. ഇതിനായി അമ്മമാര്‍ക്ക് ഫിംഗര്‍ ടൂത്ത് ബ്രഷ് വിപണയില്‍ സുലഭമാണ്. കുട്ടികള്‍ തുപ്പുന്ന പ്രായം അതായത് 2 വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ സ്വയം ബ്രഷിങ് പരിശീലിപ്പിക്കണം. കുട്ടികള്‍ക്കായി പീഡിയാട്രിക്ക് ടൂത്ത് ബ്രഷ് ഇന്ന് സുലഭമാണ്. ബ്രഷിങിന്റെ സമയം വളരെ പ്രധാനമാണ്

അമിതമായി ഏമ്പക്കം വിടുന്നവർ സൂക്ഷിക്കുക

മെഷീനില്‍ കുടുങ്ങി അറ്റുപോയ കൈ വച്ചുപിടിപ്പിച്ചു