- Advertisement -Newspaper WordPress Theme
HEALTHപൊളളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

പൊളളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

പൊള്ളലേല്‍ക്കുക എന്നത്​ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും സാധാരണയായി ഉണ്ടാകുന്ന അപകടമാണ്​. സാധാരണ പൊള്ളലേറ്റവര്‍ക്ക്​ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ രക്ഷപ്പെടാന്‍ സാധിക്കാറുണ്ട്​. എന്നാല്‍ പൊള്ളലി​ന്‍റെ തീവ്രത കൂടുന്നതനുസരിച്ച്‌​ അപകടവും വര്‍ധിക്കുന്നു. അതിതീവ്രമായ പൊള്ളലേറ്റവര്‍ക്ക്​ അടിയന്തര ചികിത്​സ നല്‍കിയില്ലെങ്കില്‍ മരണം വ​രെ സംഭവിക്കാന്‍ ഇടയുണ്ട്​.

​പൊള്ളലുകള്‍ പല തരത്തിലുണ്ട്​. തൊലിപ്പുറത്തെ ക്ഷതങ്ങള്‍ക്കനുസരിച്ച്‌​ സാധാരണയായി ഇവയെ മൂന്നായി തിരിക്കാം. ഫസ്​റ്റ്​ ഡിഗ്രി, സെക്കന്‍റ്​ ഡിഗ്രി, തേര്‍ഡ്​ ഡിഗ്രി. ആദ്യഘട്ടത്തിലുള്ള പൊള്ളല്‍ വളരെ ചെറുതും ഭയക്കേണ്ടതില്ലാത്തതുമാണ്​. എന്നാല്‍ തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍ വളരെഗുരുതരമാണ്​.

ഫോര്‍ത്ത്​ഡിഗ്രി പൊള്ളലും ഉണ്ട്​. ഇവക്ക്​ തേര്‍ഡ്​ ഡിഗ്രിയുടെ സ്വഭാവ സവിശേഷതകള്‍ തന്നെയാണ്​ ഉള്ളത്​. ഇത്തരം പൊള്ളലുകള്‍ തൊലിക്കകത്തേക്ക്​ കടന്ന്​ നാഡീ ഞരമ്പുകളെയും എല്ലുകളെയും വരെ ബാധിക്കുന്നു.

വിവിധ തരത്തില്‍ പൊള്ളലേല്‍ക്കാം

രാസവസ്​തുക്കളില്‍ നിന്നും വൈദ്യുതിയില്‍ നിന്നുമേല്‍ക്കുന്ന പൊള്ളലുകളില്‍ അടിയന്തര വൈദ്യ സഹായം തേടണം. കാരണം ഇവക്ക്​ ​തൊലിപ്പുറത്ത്​ ചിലപ്പോള്‍ ചെറിയ ക്ഷതങ്ങള്‍ മാത്രമേ ഉണ്ടാകൂവെങ്കിലും ആന്തരികമായി ഗുരുതര പരിക്കേല്‍ക്കാന്‍ കാരണമാകാറുണ്ട്​.

ഫസ്​റ്റ്​ ഡിഗ്രി പൊള്ളല്‍
തൊലിപ്പുറത്ത്​ ചെറിയ തരത്തിലുളള ക്ഷതം മാത്രമാണ്​ ഉണ്ടാവുക. തൊലിയുടെ ഉപരിതലത്തില്‍ മാത്രം ഏല്‍ക്കുന്ന പൊള്ളലുകളാണിവ.

തൊലിപ്പുറത്ത്​ മാത്രം ഏല്‍ക്കുന്ന പൊള്ളലായതിനാല്‍ അടയാളങ്ങള്‍ ആ ഭാഗത്തെ തൊലി ​പോകുന്നതോടു കൂടി ഇല്ലാതാകും. സാധാരണയായി ഏഴുമുതല്‍ 10 ദിവസത്തിനുള്ളില്‍ കലകളൊന്നും അവശേഷിപ്പിക്കാതെ തന്നെ ഇവ ശമിക്കുന്നതാണ്​.

ഫസ്​റ്റ്​ ഡിഗ്രി പൊള്ളലുകള്‍ വീടുകളില്‍ തന്നെ ചികിത്​സിക്കാം. എത്ര വേഗം ചികിത്​സ സ്വീകരിക്കുന്നുവോ അത്രയും വേഗം ഭേദമാകും. എന്നാല്‍ മുഖത്തോ കാല്‍മുട്ട്​, കണങ്കാല്‍, പാദം, ന​ട്ടെല്ല്​, ​തോള്‍, കൈമുട്ട്​, കൈത്തണ്ട തുടങ്ങി പ്രധാന സന്ധികളിലോ കൂടുതല്‍ ഭാഗത്തേക്ക്​​ വ്യാപിച്ച്‌​ പൊള്ളലേറ്റാല്‍ നിര്‍ബന്ധമായും ഡോക്​ട​റെ കാണണം.

​ഐസ്​ ഉപയോഗിക്കാതിരിക്കുക, ​ഐസ്​ വേദനക്ക്​ താത്കാലികാശ്വാസം നല്‍കുമെങ്കിലും ക്ഷ​തമേറ്റ കോശങ്ങളെ തണുപ്പിക്കുന്നതു മൂലം അവ സുഖപ്പെടാതെ ക്ഷതം കൂടുതല്‍ മോശാവസ്​ഥയിലാകും. പൊളള​ലേറ്റ മുറിവുകളില്‍ പരുത്തി ഉപയോഗിക്കാതിരിക്കുക. പരുത്തിയുടെ ചെറിയ അംശം മുറിവുകളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്​. വെണ്ണ, ടൂത്ത്​പേസ്​റ്റ്​ എന്നിവ പുരട്ടരുത്​.

സെക്കന്‍റ്​ ഡിഗ്രി പൊള്ളല്‍
മുകള്‍ഭാഗത്തെ തൊലിക്കടിയിലേക്ക്​ കൂടി ഏല്‍ക്കുന്ന പൊള്ളലുകളാണ്​ സെക്കന്‍റ്​ ഡിഗ്രി പൊള്ളലുകള്‍. കുമിളകള്‍ ഉണ്ടാകുകയും ചിലപ്പോള്‍ അവയില്‍നിന്ന്​ നീരൊലിക്കുന്നതിനും സാധ്യതയുണ്ട്​. മുറിവില്‍ ഒരുനേര്‍ത്ത പാളി രൂപപ്പെടുന്നു. മുറിവേറ്റ ഭാഗം വൃത്തിയായി സൂക്ഷിക്കണം. ബാന്‍ഡേജിടുന്നത്​ അണുബാധ തടയാന്‍ സഹായിക്കും. ചില മുറിവുകള്‍ ഉണങ്ങാന്‍ രണ്ട്​-മൂന്ന്​ ആഴ്​ച എടുക്കും. ഉണങ്ങിയാലും തൊലിയില്‍ ചെറിയ നിറ വ്യത്യാസം കാണും. മുഖം, കൈകള്‍, പൃഷ്​ഠം, നാഭി, പാദം എന്നിവിടങ്ങളില്‍ ഏല്‍ക്കുന്ന പൊള്ളലുകള്‍ക്ക്​ അടിയന്തര​ ​ൈവദ്യ ചികിത്​സ ​തേടേണ്ടതാണ്​.

തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍
ഗുരുതരമായ പൊള്ളലാണ്​ ​തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍. തൊലിയുടെ എല്ലാ പാളികള്‍ക്കും ക്ഷതമേല്‍ക്കുന്നു. ഏറ്റവും കൂടുതല്‍ വേദന തേര്‍ഡ്​ ഡിഗ്രി പൊള്ളലിനാണെന്നത്​ തെറ്റിദ്ധാരണയാണ്​. പൊള്ളലേല്‍ക്കുന്നത്​ ഗുരുതരമാണെങ്കിലും നാഡീ ഞരമ്പുകള്‍ നശിക്കുന്നതിനാല്‍ വേദനയുണ്ടായിരിക്കുകയില്ല.

തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍ സുഖപ്പെടുന്നതിന്​ സമയ പരിധി നിശ്​ചയിക്കാന്‍ കഴിയില്ല. ഇവ സുഖപ്പെടു​മ്പോള്‍ കലകള്‍ അവശേഷിക്കും.സ്വയം ചികിത്​സിക്കരുത്​. പൊള്ളലേറ്റാല്‍ വസ്​ത്രങ്ങള്‍ഊരാന്‍ശ്രമിക്കരുത്​. എന്നാല്‍ മുറിവുകളില്‍ വസ്​ത്രം ഒട്ടിപ്പിടിച്ചിരിക്കുന്നില്ലെന്ന് ​ഉറപ്പു വരുത്തണം.

അണുബാധക്കും രക്​തനഷ്​ടത്തിനും ഇടയാക്കുന്നതാണ്​ ഇത്തരം ഗുരുതര പൊള്ളലുകള്‍. പൊള്ളലേല്‍ക്കു​മ്പോഴുള്ള ഷോക്ക്​ മൂലം മരണം വരെ ഉണ്ടാകാം. ടെറ്റനസ്​ ഉണ്ടാകാന്‍ സാധ്യതയുണ്ട്​. ടെറ്റനസ്​ നാഡീവ്യവസ്​ഥയെ ബാധിക്കുന്ന അസുഖമാണ്​. ഭാവിയില്‍ മസിലുകള്‍ ചുരുങ്ങുന്ന അവസ്​ഥയുണ്ടാകാം. പൊള്ളലേല്‍ക്കാനുള്ള സാഹചര്യങ്ങളില്‍ നിന്ന്​ ഒഴിഞ്ഞു മാറാന്‍ എപ്പോഴും ശ്രദ്ധിക്കുക

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme