in , , , ,

പ്രമേഹരോഗികള്‍ക്ക് ഉലുവ ഉപകാരപ്രദമോ?

Share this story

ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ പ്രമേഹവും പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് വരെ ഉലുവ ഫലപ്രദമാണ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഉലുവയില്‍ സിങ്ക്, ഫൈബര്‍, വിറ്റാമിന്‍ എ, ബി, സി, സോഡിയം, ഫോസ്ഫറസ്, ഇരുമ്പ്, ഫോളിക് ആസിഡ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയവ ധാരാളമായി കാണപ്പെടുന്നു. ആയുര്‍വേദത്തില്‍ ഉലുവയെ ഒരു ഔഷധമായി കണക്കാക്കുന്നു.

രുചിയ്ക്കും മണത്തിനും നാം ഉപയോഗിക്കുന്ന ഉലുവ തന്നെ ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നതിനും, ശരീരഭാരം കുറയ്ക്കാനും ഉലുവ ഉത്തമമാണ്. പൊണ്ണത്തടി, കുടവയര്‍ എന്നിവയാല്‍ അസ്വസ്ഥരാകുന്നവര്‍ക്കും ഉലുവ പരിഹാരമാകുന്നു.
കൂടാതെ, ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം രാവിലെ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കും. അമിതമായ കൊഴുപ്പ് വയറിന്റെ ഭാഗത്ത് നിന്നും ഇല്ലാതാക്കാനും ഇതിന് സാധിക്കും.

ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഉലുവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഉലുവ കഴിയ്ക്കുന്നത് ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യും.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ഉലുവ എങ്ങനെ ഉപയോഗിക്കാമെന്നും ഇത് നിങ്ങളുടെ ശരീരത്തില്‍ എങ്ങനെ മാറ്റം വരുത്തുമെന്നും നോക്കാം.

പ്രമേഹത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിയന്ത്രിക്കാന്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഉലുവ മുളപ്പിക്കുന്നതിനായി ഒരു രാത്രി മുഴുവന്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളത്തില്‍ നിന്ന് എടുത്ത് ഒരു കോട്ടണ്‍ തുണിയില്‍ കെട്ടി വയ്ക്കുക. ഒരു ദിവസത്തിന് ശേഷം ഉലുവ വിത്ത് മുളക്കും. ഇതിലേക്ക് കറുത്ത ഉപ്പ് അല്ലെങ്കില്‍ സാധാരണ ഉപ്പ് എന്നിവ ചേര്‍ത്ത് കഴിക്കാം.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉലുവ വെള്ളം നല്ലതാണ്. ഉലുവ വെള്ളം തയ്യാറാക്കാന്‍, രണ്ട് സ്പൂണ്‍ ഉലുവ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ക്കുക. രാവിലെ വെള്ളം അരിച്ച് വെറുംവയറ്റില്‍ കുടിച്ചാല്‍ ഗുണം ലഭിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനും ഉലുവ കഴിക്കാം. വാസ്തവത്തില്‍, ഉലുവയില്‍ ഹൈഡ്രോക്‌സിസിലുസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം, പ്രമേഹത്തെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ രക്തത്തില്‍ വര്‍ധിപ്പിക്കാനും ഉലുവ ഫലപ്രദമാണ്. ഉലുവ നിങ്ങള്‍ കറികളിലോ മറ്റോ ചേര്‍ത്ത് കഴിയ്ക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. മീന്‍ കറിയിലും അച്ചാറിലും ഉലുവ ചേര്‍ത്ത് കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

റെപ്പറ്റിറ്റീവ് സ്‌ട്രെയിന്‍ ഇഞ്ചുറിയെ നിസ്സാരമായി കാണരുത്

ഇത് അത്ഭുത മരുന്ന്, അര്‍ബുധ മരുന്ന് പരീക്ഷണത്തിന് വിധേയായ മലയാളി നിഷ പറയുന്നത് കേള്‍ക്കാം