in

നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ മരുന്നു പുരട്ടേണ്ടതുണ്ടോ?

Share this story

നവജാത ശിശുവിന്റെയും അമ്മയുടെയുടേയും ആരോഗ്യം എന്നത് വളരെ പ്രധാന്യമുളള ഒന്നാണ്. അമ്മയുടെ ആരോഗ്യത്തില്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് വലിയ പങ്കുണ്ട്. ഓരോ സ്ത്രീയുടെയും ആരോഗ്യം കണക്കിലെടുത്തു വേണം മരുന്നുകള്‍. ഇതിനായി ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കണം. ഇവ കുഞ്ഞിനും ഗുണം ചെയ്യും. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ചൂടില്‍ നിന്നു പുറത്തു വന്ന ഉടനെ അധികം തണുപ്പേല്‍ക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

കുഞ്ഞ് ജനിച്ച് അഞ്ച് – ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ പൊക്കിള്‍കൊടി അടര്‍ന്നു പോകുകയാണ് പതിവ്. പ ണ്ടൊക്കെ പൊക്കിള്‍കൊടിയില്‍ മരുന്നു പുരട്ടുകയും ആന്റിബയോട്ടിക്ക് പൊടിയും മറ്റും ഇടുകയും ചെയ്യുമായിരുന്നു. എന്നാലിന്ന് പൊക്കിളില്‍ മരുന്നുകളൊന്നും പുരട്ടേണ്ടതില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃത്തിയുള്ള തുണി കൊണ്ടു തുടച്ചു വൃത്തിയാക്കി വച്ചാല്‍ മാത്രം മതി.

വെള്ളം, എണ്ണ, പാല്‍ തുടങ്ങിയവ പൊക്കിളില്‍ കെട്ടി നിന്നാല്‍ അണുബാധ വരാം. പൊക്കിള്‍ക്കൊടിക്കു ചുറ്റും ചുവപ്പോ തടിപ്പോ ഉണ്ടെങ്കിലോ ചോര പൊടിഞ്ഞാലോ ഉടനെ ഡോക്ടറെ കാണിക്കണം, ഇത് ഇന്‍ഫക്ഷന്റെ ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.

നവജാതശിശുക്കളുടെ ശരീരത്തില്‍ താരതമ്യേന മസിലുകള്‍ കുറവായിരിക്കും. ചര്‍മത്തിനടിയില്‍ ഫാറ്റ് ലെയറും കാണില്ല. ലോല ചര്‍മവുമായതിനാല്‍ ശരീരത്തിലെ ഊഷ്മാവ് കുറഞ്ഞു പോയാല്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുണ്ടാകാം. ഇന്‍ഫക്ഷനും വരാനുള്ള സാധ്യതയുണ്ട്.

ആരോഗ്യമുള്ള കുഞ്ഞ് ജനിച്ച് ആറു മണിക്കൂര്‍ കഴിഞ്ഞു കുളിപ്പിക്കും. വീട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷം എണ്ണ തേപ്പിച്ചു ദേഹം മൃദുവായി മസാജ് ചെയ്തു കുളിപ്പിക്കാം. അതുവരെ ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് കുഞ്ഞുശരീരം തുടച്ചാലും മതി. കുഞ്ഞ് ജനിച്ച് ഏതാണ്ട് രണ്ടാഴ്ച വരെയെങ്കിലും മുഖം മാത്രം കാണുംവിധം കുഞ്ഞിനെ പൊതിഞ്ഞ് വയ്ക്കണം. ഇത് കുഞ്ഞിന് ഒരേ ശരീരോഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കും. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമാണ്.

മെഡിക്കല്‍ കോളേജിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി മറ്റു മെഡിക്കല്‍ കോളേജുകളിലേക്കും നടപ്പാക്കാന്‍ തീരുമാനം

ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ആഹാരങ്ങള്‍