അരി രണ്ട് തരത്തിലുണ്ട് വെളള അരിയും ചുവന്ന അരിയും. എന്നാല്‍ ഇതില്‍ ഏതാണ് നല്ലതെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യയിലെ ജനങ്ങള്‍ കൂടുതലായും കഴിക്കുന്നത് വെളുത്ത അരിയാണ്. ലോകത്ത് അരി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും.
നോക്കാം ആരോഗ്യത്തിന് നല്ലത് ഏതാണെന്ന്…..
വെള്ള അരിയേക്കാള്‍ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.
ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ടുവരാന്‍ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും.
വെള്ള അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചുവന്ന അരി ധൈര്യമായി കഴിക്കാം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
എന്നാല്‍ ചുവന്ന അരിയില്‍ ചില ദോഷങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്…
6 മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ചുവന്ന അരിയില്‍ ഒളിഞ്ഞിരിക്കുന്ന ആര്‍സെനിക് ദോഷകരമാകാം. വെളുത്ത അരി കഴിക്കുന്ന കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചുവന്ന അരി കഴിക്കുന്ന കുട്ടികളില്‍ ഇരട്ടി ആര്‍സെനിക് എക്സ്പോഷര്‍ കാണപ്പെട്ടു.
ചുവന്ന അരിയില്‍ കൂടുതല്‍ ഫൈറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു എന്നും വിദ്ഗദര്‍ പറയുന്നു. ശരീരത്തില്‍ ആര്‍സെനിക്കിന്റെ അളവ് കൂടിയാല്‍ ക്യാന്‍സറിന് സാധ്യതയുണ്ടെന്നും വിദ്ഗദര്‍ അഭിപ്രായപ്പെട്ടു.
വിമാനത്തിലെയും ട്രെയ്നിലെയും സീറ്റുകള്‍ക്ക് എന്തിനാണ് നീല നിറം, അതിന് ചില കാരണങ്ങളുണ്ട്