ആരോഗ്യത്തിനും പ്രതിരോധശേഷിക്കും നല്ലതാണ് മാതള നാരങ്ങ. നിറയെ ആരോഗ്യ ഗുണങ്ങളുള്ളതിനാലാണ് ഒരാളുടെ ഡയറ്റില്‍ മാതള നാരങ്ങ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. തിളക്കമുളള മുടിയും ആരോഗ്യകരമായ ചര്‍മ്മവും ഇത് നല്‍കും.
ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്. ഡയറിയ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.
വിരകള്‍ക്ക് പരിഹാരം കുട്ടികളില്‍ വിരശല്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ മാതള നാരങ്ങ ജ്യൂസ് വളരെ നല്ലതാണ്. പനി കുറയ്ക്കുന്നു പനി ഇല്ലാതാക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് നല്ലതാണ്. മാതള നാരങ്ങയില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ദന്തസംരക്ഷണത്തിന് വളരെയധികം ഫലപ്രദമായ മാര്‍ഗ്ഗമാണ് മാതള നാരങ്ങ ജ്യൂസ്.
കരളിന്റെ ആരോഗ്യത്തിനും മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കുട്ടികളിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു.അനീമിയ കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ തടയുന്നതിനും മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഇത് കുട്ടികളില്‍ രക്തം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.
ബീജങ്ങളുടെ എണ്ണവും ശുക്ലത്തിന്റെ ഗുണവും മെച്ചപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്തും. വയറിളക്കം, ഐബിഎസ്, വന്‍കുടലിലെ പുണ്ണ് എന്നിവ ഒഴിവാക്കും. ബുദ്ധിശക്തിയും പ്രതിരോധശേഷിയും ശരീരബലവും മെച്ചപ്പെടുത്തുന്നു.. ഹൃദയത്തിന് നല്ലതാണ്. ഹൈപ്പര്‍ടെന്‍ഷനും കൊളസ്‌ട്രോളും കുറയ്ക്കുന്നു
റെഡ് വൈന്‍, ഗ്രീന്‍ ടീ എന്നിവയിലെക്കാള്‍ മൂന്നിരട്ടി ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ഫ്രീ റാഡിക്കലുകള്‍ നീക്കംചെയ്യാനും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ക്ക് പുറമേ, നാരുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് മാതള നാരങ്ങ
ബ്ലഡ് ഷുഗര്‍ കുറയ്ക്കും.
ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്