- Advertisement -Newspaper WordPress Theme
BEAUTYനിങ്ങളുടെ മുടികൊഴിച്ചിലിൻ്റെ കാരണം ഇതാണോ?

നിങ്ങളുടെ മുടികൊഴിച്ചിലിൻ്റെ കാരണം ഇതാണോ?

നിത്യവും 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷെ ആരോഗ്യകാരണങ്ങള്‍ കൊണ്ടും ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതുകൊണ്ടും മുടികൊഴിച്ചില്‍ വല്ലാതെ കൂടിയേക്കാം.

ഹീറ്റ് ട്രീറ്റിങ്

വല്ലപ്പോഴും മുടി സ്‌റ്റൈലിങ്ങിന്റെ ഭാഗമായി ചൂടാക്കുന്നതില്‍ തെറ്റില്ല. മുടി ചുരുട്ടലായാലും സ്‌ട്രെയ്റ്റനിങ് ആയാലും എന്നും ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

വിറ്റമിന്‍ ബി

വിറ്റമിന്‍ ബി12, ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നിവ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവയാണ്. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആരോഗ്യമുള്ള ഹെയര്‍ ഫോളിക്കിളുകള്‍ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും ഇവ ഉറപ്പുവരുത്തുക.

ആവശ്യത്തിന് പ്രോട്ടീന്‍

മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണെന്ന് നമുക്ക് അറിയാമല്ലോ. ശരീരത്തിന്റെ ഭാരത്തിന് അനുസൃതമായാണ് നമ്മുടെ ശരീരത്തില്‍ പ്രോട്ടീന്‍ ഉണ്ടായിരിക്കേണ്ടത്. ഒരു കിലോ ഭാരത്തിന് ഒരു ഗ്രാം പ്രോട്ടീന്‍ വേണമെന്നാണ് കണക്ക്.

വലിച്ചുമുറുക്കി കെട്ടരുത്

മുടി വലുതാകുന്നതിന് വേണ്ടി കിടക്കുന്ന നേരം മുടി വലിച്ചുമുറുക്കി നെറുകയില്‍ കെട്ടിവെയ്ക്കാന്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ അത് മുടിയുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുടി വലിച്ചുമുറുക്കി കെട്ടുന്ന ഹെയര്‍സ്റ്റൈലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. വലിച്ചുമുറുക്കി കെട്ടുന്നത് തലയോട്ടിക്ക് സമ്മര്‍ദമുണ്ടാക്കുകയും മുടി കൊഴിയുന്നതിലേക്ക് നയിക്കുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme