- Advertisement -Newspaper WordPress Theme
FITNESSമൈഗ്രെയ്ൻ ഉള്ളവരാണോ ? നിങ്ങൾ ഇക്കാര്യങ്ങൾ കേൾക്കു.. അല്ലേൽ പണി കിട്ടും

മൈഗ്രെയ്ൻ ഉള്ളവരാണോ ? നിങ്ങൾ ഇക്കാര്യങ്ങൾ കേൾക്കു.. അല്ലേൽ പണി കിട്ടും

മൈഗ്രെയ്ൻ ഒരു തരം തലവേദനയാണ്. സാധാരണയായി വളരെ തീവ്രവും വിവിധ ലക്ഷണങ്ങളുമായിട്ടാണ് ഇതിന്റെ വരവ്. പലപ്പോഴും തലയുടെ ഒരു വശത്ത് മിടിക്കുന്നതോ സ്പന്ദിക്കുന്നതോ ആയ വേദനയാണ് ഇത്. തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന വേദനയ്ക്ക് പുറമേ, മങ്ങിയ കാഴ്ച, ഓക്കാനം, ഛർദ്ദി എന്നിവയും മൈഗ്രെയിനിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. മൈഗ്രെയിനുകൾ ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടുനിൽക്കും.

സ്ത്രീകളിൽ, മൈഗ്രെയിനുകൾക്ക് പിന്നിലെ ഏറ്റവും സാധാരണമായ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണ്. വ്യത്യസ്ത തരത്തിലുള്ള മൈഗ്രെയ്ൻ തലവേദനകളുണ്ട്, ഓരോന്നിനും അതിൻ്റേതായ ലക്ഷണങ്ങളും സവിശേഷതകളും ഉണ്ട്. ചില മരുന്നുകൾ, മദ്യം, അമിതമായ കഫീൻ ഉപഭോഗം എന്നിവയും മൈഗ്രെയ്ന് കാരണമാകും. സമ്മർദ്ദം, ക്രമരഹിതമായ ഉറക്ക രീതികൾ, എന്നിവ മൈഗ്രെയ്ൻ പ്രശ്നത്തെ രൂക്ഷമാക്കാം.

ചില പ്രത്യേക ഗന്ധങ്ങളോ സുഗന്ധദ്രവ്യങ്ങളോ അനാരോഗ്യകരമായ ഭക്ഷണക്രമമോ ആണ് മൈഗ്രെനിന്റെ മറ്റ് ചില സാധാരണ കാരണങ്ങൾ. പലപ്പോഴും ഇത് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ആശുപത്രിയിലേക്ക് ആയിരിക്കും അടുത്ത ഓട്ടം. എന്നാൽ ഈ ഓട്ടം കുറയ്ക്കാനും മൈഗ്രെയ്ൻ പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതുമായ ചില കാര്യങ്ങൾ ​ഇതാ.

ശരീരത്തിലെ നിർജലീകരണം മൈഗ്രെയ്ൻ പ്രശ്നം കൂടുതൽ രൂക്ഷമാക്കും. അതുകൊണ്ട് തന്നെ ശരീരത്തിൽ ആവശ്യത്തിന്‌ ജലാംശം നിലനിർത്തേണ്ടത്‌ അത്യാവശ്യമാണ്‌. ദിവസവും കുറഞ്ഞത്‌ എട്ട്‌ മുതൽ 10 ഗ്ലാസ്‌ വരെ വെള്ളമെങ്കിലും കുടിക്കണം.

  1. കഫൈൻ അടങ്ങിയ പാനീയങ്ങളും മധുരപാനീയങ്ങളും കഴിവതും ഒഴിവാക്കണം.
  2. ക്രമം തെറ്റിയ ഉറക്കവും മൈഗ്രെയ്‌ൻ തലവേദന ഉണ്ടാക്കും. രാത്രിയിൽ കുറഞ്ഞത്‌ ഏഴ്‌ മുതൽ ഒൻപത്‌ മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
  3. സമ്മർദം നിയന്ത്രിച്ച് നിർത്തുന്നത് മൈഗ്രെയ്ൻ പ്രശ്നത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. ആഴത്തിലുള്ള ശ്വസോച്ഛാസം, ധ്യാനം, യോഗ പോലുള്ള മാർഗങ്ങൾ ശീലമാക്കാൻ ശ്രമിക്കുക.
  4. ചില ഭക്ഷണങ്ങളും മൈഗ്രെയ്‌നിന് വഴി വയ്ക്കും. സംസ്‌കരിച്ച ഭക്ഷണം, ചോക്ലേറ്റ്‌, കഫൈൻ, മദ്യം എന്നിവ പലരിലും മൈഗ്രെയ്‌ൻ പ്രശ്നം കൂട്ടുന്നു.
  5. പെപ്പർമിന്റ്‌, ലാവന്റർ പോലുള്ള ചില എണ്ണകൾ മൈഗ്രെയ്‌ൻ വേദനകളെ കുറയ്ക്കാൻ‌ സഹായിക്കുന്നു.
  6. ദീർഘനേരം ടിവി, മൊബെെൽ ഫോൺ, ടാബ് എന്നിവ ഉപയോ​ഗിക്കുന്നത് കണ്ണിന്‌ സമ്മർദ്ദമുണ്ടാക്കും ഇത് മൈഗ്രെയ്‌ൻ പ്രശ്നം ഉണ്ടാക്കാം. സ്‌ക്രീൻ ടൈം കുറയ്‌ക്കാനും ഇടയ്‌ക്ക്‌ ബ്രേക്ക്‌ എടുക്കാനും ശ്രദ്ധിക്കേണ്ടതാണ്‌.

സ്പാം കോളുകൾ ഒന്നാേ രണ്ടോ ക്ലിക്കുകളിലൂടെ ബ്ലോക്കാക്കാം ; എങ്ങനെയെന്നല്ലേ ?

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme