- Advertisement -Newspaper WordPress Theme
TECH LIFEസ്പാം കോളുകൾ ഒന്നാേ രണ്ടോ ക്ലിക്കുകളിലൂടെ ബ്ലോക്കാക്കാം ; എങ്ങനെയെന്നല്ലേ ?

സ്പാം കോളുകൾ ഒന്നാേ രണ്ടോ ക്ലിക്കുകളിലൂടെ ബ്ലോക്കാക്കാം ; എങ്ങനെയെന്നല്ലേ ?

ഡിജിറ്റൽ യുഗത്തിൽ നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മൊബൈൽ ഫോണുകൾ. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയായി മാറുകയാണ്.

ലോണുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്പാം കോളുകൾ തുടങ്ങിയവ വലിയ ശല്യമായിരിക്കും പലർക്കും. ഈ കോളുകൾ പലപ്പോഴും നിങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ വരികയും നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല സ്വകാര്യതയ്ക്കും ഡാറ്റ മോഷണത്തിനും പോലും സാധ്യതയുണ്ടാക്കുന്നു. ജയോ, എയര്‍ടെല്‍, വിഐ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ എന്നിങ്ങനെ ഏത് നെറ്റ്‍വര്‍ക്ക് ഉപയോഗിച്ചാലും എല്ലാ പ്രമോഷണല്‍, സ്പാം കോളുകളും ഒരു തടസവുമില്ലാതെ ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) സേവനം ഉപയോഗിക്കണം എന്നുമാത്രം.

അനാവശ്യ ആശയവിനിമയങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ആരംഭിച്ച സർക്കാർ പിന്തുണയുള്ള സൗജന്യ സേവനമാണിത്. ഏത് നെറ്റ്‌വർക്കിലും ഡിഎൻഡി സജീവമാക്കാൻ, നിങ്ങളുടെ ഫോണിൽ നിന്ന് “START 0” എന്ന ടെക്സ്റ്റ് 1909 ലേക്ക് അയയ്ക്കുക. തുടർന്ന് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സ്ഥിരീകരണ ഘട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഇത് അനുസരിച്ച് കോളുകൾ ബ്ലാക്ക് ചെയ്യുക.

ജോലി ചെയ്ത് മടുത്തോ എന്നാൽ ചുമ്മാ പോയ് കിടന്ന് ഉറങ്ങാതെ ; ഈ ശീലം പിൻതുടരു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme