മലബാറില്‍ ഏറെ പ്രശസ്തമായ ഒന്നാണ് കണ്ണൂര്‍ കോക്ക്ടൈല്‍. നോണ്‍ ആല്‍ക്കഹോളിക് ആയ ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. വിവാഹ, സത്ക്കാര വീടുകളിലെ പ്രധാനയിനം കൂടിയാണ് ഈ കോക്ക്ടൈല്‍.
ആവശ്യമായ ചേരുവകള്‍:
പപ്പായ
കാരറ്റ്
തണുപ്പിച്ച പാല്‍
വാനില ഐസ്‌ക്രീം
പഞ്ചസാര
വറുത്ത അണ്ടിപ്പരിപ്പ്
റുമാന്‍
ഉണക്കമുന്തിരി
കോണ്‍ഫ്‌ലൈക്സ്
തയ്യാറാക്കേണ്ട വിധം: കോക്ക്ടൈല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്. അതിനായി പഞ്ചസാര, കാരറ്റ്, പപ്പായ, വാനില ഐസ്‌ക്രീം എന്നിവ ഒരു ബ്ലെന്‍ഡറിലേക്കിട്ട് അടിച്ചെടുക്കാം. ശേഷം വറുത്ത അണ്ടിപരിപ്പ്, മുന്തിരി, റുമാന്‍, കോണ്‍ഫ്‌ലൈക്സ് (ഓപ്ഷണല്‍) എന്നിവ ചേര്‍ക്കാം. ഇതോടെ മൊഞ്ചുള്ള കണ്ണൂര്‍ കോക്ക്ടൈല്‍ റെഡിയായി. തയ്യാറാക്കി ഉടനടി സെര്‍വ് ചെയ്യുന്നതിനാണ് നല്ല രുചിയുണ്ടാകുക.