- Advertisement -Newspaper WordPress Theme
covid-19കോവിഡ്: ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് കേരളം

കോവിഡ്: ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് കേരളം

തിരുവന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്. ദുബായില്‍ 14 ദിവസത്തെ ക്വാറന്റയിന്‍ കഴിഞ്ഞ മലയാളികള്‍ക്കാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്. ഇക്കൂട്ടര്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് നീട്ടി നല്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ:കെ. ഇളങ്കോവന്‍, യു.എ.ഇ.യിലെ ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme