കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ വിനുവിനെ പി അയിഷാ പോറ്റി എം എല്‍ എ ആദരിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എ ഷാജു അധ്യക്ഷനായി. ശസ്ത്രക്രിയയില്‍ പങ്കെടുത്ത മെഡിക്കല്‍ ടീം അംഗങ്ങളായ ഡോ റീന, ഡോ മനു, ഡോ സജീവ്, ഡോ വിവേക്, സ്റ്റാഫ് നഴ്‌സ് എന്നിവരെയും എം എല്‍ എ ചടങ്ങില്‍ അനുമോദിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫൈസല്‍ ബഷീര്‍, എസ് ആര്‍ രമേശ്, ഉണ്ണികൃഷ്ണ മേനോന്‍, ജി സുഷമ, സുജ, വാര്‍ഡ് അംഗം വനജ രാജീവ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു