in ,

കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി, സംഭവം മഹാരാഷ്ട്രയില്‍

Share this story

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളീയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി. ചര്‍ദ്ദിയെ തുടര്‍ന്ന് 12 കുഞ്ഞുങ്ങള്‍ ചികിത്സയിലാണ്. പ്രാഥമിക അന്വേക്ഷണത്തെ തുടര്‍ന്ന് മൂന്ന് നഴ്‌സുമാരെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു.

ഞായറാഴ്ച ജില്ലയിലെ കപ്‌സി കോപരി ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്ക് പോളീയോ നല്‍കുന്നതിനിടയില്‍ പോളിയോ ആണെന്ന് തെറ്റിദ്ധരിച്ച സാനിറ്റൈസര്‍ വായിലിറ്റിക്കുകയായിരുന്നു. കുട്ടികള്‍ ചര്‍ദ്ദിച്ചതോടെയാണ് അബദ്ധം മനസിലായത്. തുടര്‍ന്ന് 12 കുഞ്ഞുങ്ങളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ്: പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍