in

ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍

Share this story

*രണ്ടുലക്ഷത്തിലധികം പേര്‍ ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചു

കേരളത്തില്‍ ചൊവ്വാഴ്ച 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 452 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (91) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 91, കണ്ണൂര്‍ 37, കൊല്ലം 25, കോട്ടയം 38, കോഴിക്കോട് 43, മലപ്പുറം 31, പാലക്കാട് 26, പത്തനംതിട്ട 31, തിരുവനന്തപുരം 54, തൃശൂര്‍ 45, വയനാട് 10 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (6786) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1351, എറണാകുളം 6786, കണ്ണൂര്‍ 2753, കൊല്ലം 1626, കോട്ടയം 2645, കോഴിക്കോട് 3536, മലപ്പുറം 2205, പാലക്കാട് 1938, പത്തനംതിട്ട 964, തിരുവനന്തപുരം 3426, തൃശൂര്‍ 3096, വയനാട് 579 എന്നിങ്ങനെയാണ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,28,930 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്

കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി, സംഭവം മഹാരാഷ്ട്രയില്‍

താക്കോല്‍ദ്വാര ശസ്ത്രക്രിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും