- Advertisement -Newspaper WordPress Theme
BEAUTYകിവി - വൈറ്റമിന്‍ സിയുടെ കലവറ

കിവി – വൈറ്റമിന്‍ സിയുടെ കലവറ

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്‌ട്രോക്ക്, കിഡ്‌നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും.

വിറ്റമിന്‍ സി യുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകള്‍ ആണിതിനുള്ളത്.

ചൈനീസ് ഗൂസ്‌ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു. ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിക്കും ആവശ്യമായ വിറ്റമിന്‍ സി ഇതുവഴി ശരീരത്തിലെത്തും. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയാനും കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme