in , , , , , , ,

ചെളളുപനി : ആറുമാസത്തിനിടെ രോഗികളായത് 169 പേര്‍

Share this story

തിരുവനന്തപുരം. തലസ്ഥാന ജീല്ലയില്‍ ഒരാഴചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത ചെളളുപനിക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ വര്‍ഷം ഇതിനോടകം സംസ്ഥാനത്ത് 169 പേര്‍ക്ക് രോഗം പിടിപെട്ടു. നാലുപോര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയതു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെളളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. മ്യഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെളളുകളുടെ ലാര്‍വദശയായ ചിഗ്ഗര്‍മൈറ്റുകള്‍ വഴിയാണ് മ്യഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ഇവ കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും . ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ടചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കംചിലരില്‍ തലച്ചോറിനെയും ഹ്യദയത്തെയും ബാധിക്കുന്നതരത്തിലുളള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. നേരത്തേ കണ്ടെത്തിയാല്‍ ആന്റി ബയോട്ടിക് മരുന്നുകളുപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാനാവും.

ജീവനെടുത്ത് എലിപ്പനിയും പേവിഷവും

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്തത് എലിപ്പനിയും പേവിഷബാധയും പേവിഷബാധയേറ്റ് 11 പേര്‍ മരിച്ചപ്പോള്‍ എലിപ്പനി ബാധിച്ച 95 പേരാണ് ഇക്കൊല്ലം മരിച്ചത്. എലിപ്പനി ബാധിച്ച 15 പേരുടെ മരണം മാത്രമാണ് ആരോഗ്യവകുപ്പ് ഇതിനോടകം സ്ഥിരീകരിച്ചത്. 80 മരണങ്ങള്‍ എലിപ്പനിമൂലമെന്ന് സംശയിക്കുന്നതായി അധിക്യതര്‍ വ്യകതമാക്കുന്നു.

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങള്‍

കൈകള്‍ സുന്ദരമാകാന്‍ 15 ദിവസം കൂടുമ്പോള്‍ ചെയ്യാം മാനിക്യൂര്‍