കേരളത്തില്‍ വന്‍ ഡിമാന്‍ഡുള്ള ഡിഷ് ആണ് കരിമീന്‍ പൊള്ളിച്ചത്. രുചിയാണ് മലയാളികളെ കരിമീനോട് ഇത്രയും അടുപ്പിച്ചത്. ടൂറിസം മേഖലയില്‍ വിനോദ സഞ്ചാരികള്‍ക്ക് കരിമീന്‍ പൊള്ളിച്ചത് പ്രിയപ്പെട്ട സ്‌പെഷ്യല്‍ വിഭവമാണ്. ശുദ്ധജലത്തില്‍ നമുക്കും കരിമീന്‍ വളര്‍ത്താവുന്നതേയുള്ളൂ. വാഴയിലയില്‍ പൊതിഞ്ഞ ഏത് വിഭവവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അപ്പോള്‍ പിന്നെ വാഴയിലയില്‍ പൊതിഞ്ഞ കരിമീന്‍ പൊള്ളച്ചതായാലോ.
ചേരുവകള്‍
- കരിമീന്‍ 2 എണ്ണം
- മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി- 2 ടീസ്പൂണ്‍
- മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – 2 ടീസ്പൂണ്‍
- നാരങ്ങാ നീര് – 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – 6 ടേബിള്‍ സ്പൂണ്‍
- കശുവണ്ടി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
- കട്ടിയുള്ള തേങ്ങാ പാല്‍ – 1 കപ്പ്
- ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
- സവാള അരിഞ്ഞത് – 1 കപ്പ്
- തക്കാളി അരിഞ്ഞത് – 1 കപ്പ്
- കറിവേപ്പില
- ഉപ്പ് – ആവശ്യത്തിന്
- വാഴയില
തയാറാക്കുന്ന വിധം
രണ്ട് ഇടത്തരം വലിപ്പമുള്ള കരിമീന്‍ നന്നായി വൃത്തിയാക്കിയ ശേഷം ഒരു കത്തി ഉപയോഗിച്ച് രണ്ടു വശങ്ങളും നന്നായി വരയുക. അതിനു ശേഷം മീനിലേക്ക് തേച്ചു പിടിപ്പിക്കാനുള്ള അരപ്പ് തയാറാക്കി എടുക്കാം. അതിനായിട്ട് ഒരു പാത്രത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം മീനില്‍ ഈ അരപ്പ് നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക.
ഈ സമയം കൊണ്ട് മീനിലേക്കുള്ള മസാല തയാറാക്കി എടുക്കാം. ഒരു പാന്‍ ഇടത്തരം തീയില്‍ ചൂടാക്കിയതിനു ശേഷം അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കുറച്ച് കറിവേപ്പില ചേര്‍ത്ത് ഇളക്കുക. അതിനു ശേഷം 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്ന വരെ ഇളക്കുക. ശേഷം അതിലേക്ക് അരിഞ്ഞുവച്ചിട്ടുള്ള അര കപ്പ് ചെറിയ ഉള്ളിയും ഒരു കപ്പ് സവാളയും കുറച്ച് ഉപ്പും ചേര്‍ത്ത് സവാള ചെറുതായി നിറം മാറുന്നത് വരെ ഇടവിട്ട് ഇളക്കുക. അതിനു ശേഷം തീ നന്നായി കുറച്ച് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടിയും കൂടെ ചേര്‍ത്ത് നന്നായി പച്ച മണം മാറുന്നത് വരെ ഇളക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തക്കാളി ചെറുതാക്കി അരിഞ്ഞതും കൂടെ ചേര്‍ത്ത് നന്നായി വേവിക്കുക. തക്കാളി നാന്നായി ഉടച്ച് യോജിപ്പിക്കുക. ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ കശുവണ്ടി പേസ്റ്റും കൂടെ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കപ്പ് കട്ടിയുള്ള തേങ്ങാ പാലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല ചെറുതായിട്ട് കട്ടി ആവുന്നവരെ ഇടവിട്ട് ഇളക്കുക. തേങ്ങാപ്പാല്‍ എല്ലാം ചെറുതായിട്ട് വഴറ്റിയിട്ട് മസാല ഒന്നു കട്ടിയാകുമ്പോള്‍ തീ ഓഫാക്കിയതിനു ശേഷം കുറച്ച് കറിവേപ്പില ചേര്‍ത്ത് ഇളക്കുക.
ഒരു പാന്‍ ഇടത്തരം തീയില്‍ ചൂടാക്കിയിട്ട് അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മീന്‍ ചേര്‍ത്ത് കൊടുത്തിട്ട് 4 മിനിറ്റ് വേവിക്കുക. 4 മിനിറ്റിന് ശേഷം മീന്‍ ഒന്ന് തിരിച്ചിട്ട് വീണ്ടും 2 മിനിറ്റ് കൂടെ വേവിക്കുക. അതിനു ശേഷം തീ ഓഫാക്കി മീനിനെ വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
വാഴയിലയില്‍ മീനും മസാലയും വച്ച് പൊള്ളിച്ചെടുക്കണം
ഒരു വാഴയില തീയില്‍ വാട്ടിയതിനു ശേഷം അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള കുറച്ച് മസാല ഇട്ട് കൊടുത്ത് ചെറുതായിട്ട് ഒന്ന് നിരത്തിക്കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലായി ചെറുതായി വറുത്തു വച്ചിട്ടുള്ള മീന്‍ വച്ച് കൊടുത്ത ശേഷം മീനിന്റെ മുകളിലായി വീണ്ടും കുറച്ച് മസാല കൂടെ ഇട്ട് കൊടുത്ത് നന്നായി മീന്‍ പൊതിയുന്ന തരത്തില്‍ നിരത്തുക. ശേഷം വാഴയിലയെ നാലു വശങ്ങളില്‍ നിന്നും നന്നായി മടക്കി വാഴനാരു കൊണ്ട് വാഴയില തുറക്കാത്ത വിധത്തില്‍ നന്നായി കെട്ടി വയ്ക്കുക.
ശേഷം ഒരു പാന്‍ അല്ലെങ്കില്‍ ഒരു മണ്‍ചട്ടി ഇടത്തരം തീയില്‍ ചൂടാക്കി അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം തയാറാക്കി വച്ചിട്ടുള്ള വാഴയിലയില്‍ പൊതിഞ്ഞ മീന്‍ ചേര്‍ത്ത് കൊടുത്ത് 5 മിനിറ്റ് വേവിക്കുക. 5 മിനിറ്റിന് ശേഷം തിരിച്ചിട്ട് വീണ്ടും 5 മിനിറ്റ് കൂടെ വേവിച്ചതിന് ശേഷം തീ ഓ ഫാക്കുക. ചെറുതായിട്ട് ചൂടാറിയതിനു ശേഷം വാഴയില തുറക്കാം.
സ്ഥിരമായി സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നവരാണോ നിങ്ങൾ, പല്ലും ഹൃദയവും പണിമുടക്കും