- Advertisement -Newspaper WordPress Theme
FOODതണ്ണി മത്തൻ എപ്പോൾ കഴിക്കണം ; ഭക്ഷണത്തിന് മുമ്പോ ശേഷമോ ?

തണ്ണി മത്തൻ എപ്പോൾ കഴിക്കണം ; ഭക്ഷണത്തിന് മുമ്പോ ശേഷമോ ?

വേനൽ കനക്കുമ്പോൾ, ശരീരത്തിന് കുളിർമ്മയും ജലാംശവും നൽകുന്ന ഒരു ‘സൂപ്പർ ഫ്രൂട്ട്’ തേടുകയാണോ നിങ്ങൾ? എങ്കിൽ തണ്ണിമത്തൻ തന്നെയാണ് ഉത്തരം! 90 ശതമാനത്തോളം വെള്ളം അടങ്ങിയ ഈ ഫലം വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമാണ്. എന്നാൽ, തണ്ണിമത്തൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? ഏഹ്, അങ്ങനെയൊരു സമയം ഉണ്ടോ ? ഉണ്ടെന്നേ! അപ്പോൾ എപ്പോഴാ കഴിക്കുക, ഭക്ഷണത്തിന് മുമ്പോ ശേഷമോ? പകലോ രാത്രിയോ? നമുക്ക് നോക്കാം.

തണ്ണിമത്തൻ കഴിച്ചാലുള്ള ഗുണങ്ങൾ
തണ്ണിമത്തൻ ദഹനത്തെ സഹായിക്കുകയും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. വ്യായാമത്തിന് ശേഷം നഷ്ടപ്പെട്ട ജലാംശവും ലവണാംശവും വീണ്ടെടുക്കാൻ ഇത് ഏറെ സഹായിക്കുന്നു. ഉച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാനും ശരീര താപനില കുറയ്ക്കാനും ഉത്തമമാണ്.

വിദഗ്ധരുടെ അഭിപ്രായം
ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് വയറിനെ ശാന്തമാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. എന്നാൽ, ഉയർന്ന ജലാംശം ഉള്ളതിനാൽ രാത്രിയിൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇത് രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ ഇടയാക്കിയേക്കാം.

ഒഴിവാക്കേണ്ട സമയം
ഭക്ഷണം കഴിച്ച ഉടനെ തണ്ണിമത്തൻ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ഇത് ഒഴിവാക്കുക. കൂടാതെ, ഫ്രിഡ്ജിൽ നിന്ന് നേരിട്ട് തണ്ണിമത്തൻ കഴിക്കുന്നതും നല്ലതല്ല. ഇത് തൊണ്ടയ്ക്കും ദഹനത്തിനും പ്രശ്നങ്ങളുണ്ടാക്കാം.

ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉച്ചയ്ക്ക് തണ്ണിമത്തൻ കഴിക്കുന്നത് വളരെ പ്രയോജനകരമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ നേരം വയറ് നിറഞ്ഞതായി തോന്നും. കുറഞ്ഞ കലോറിയും ഇതിന്റെ പ്രത്യേകതയാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
തണ്ണിമത്തൻ ചൂടുള്ള സ്വഭാവമുള്ള പഴങ്ങളോടൊപ്പം കഴിക്കാതിരിക്കുക. ഇത് വയറിലെ അസ്വസ്ഥതയ്ക്കും ജലദോഷം, ചുമ എന്നിവയ്ക്കും കാരണമായേക്കാം.

വാഴപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളോടൊപ്പം തണ്ണിമത്തൻ കഴിക്കുന്നത് ഒഴിവാക്കുക. ഇവയുടെ ഗുണങ്ങൾ പരസ്പരം ചേരാത്തതിനാൽ ദഹന പ്രശ്നങ്ങളുണ്ടാകാം.

നാവ് വടിക്കുന്ന ശീലമുണ്ടോ ? നാവ് വടിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം !!

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme