മുതിര്‍ന്ന വ്യകതികള്‍ക്ക് കേള്‍വിക്കുറവുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ പ്രധാനമായി ചെയ്തു വരുന്ന ടെസ്റ്റാണ് പി.ടി.എ. ഓരോ തവണയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴുളള പ്രതികരണങ്ങള്‍ രേഖപ്പെടുത്തി കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദങ്ങള്‍ ഗ്രാഫ് രൂപത്തില്‍ ലഭിക്കുന്നു. എത്ര ശതമാനം കേള്‍വിക്കുറവുണ്ട്. എന്ത് തരത്തിലുളള കേള്‍വിക്കുറവാണ്, ഈ കേള്‍വിക്കുറവിനുളള പരിഹരം എന്താണ് എന്നൊക്കെ ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍, ഓഡിയോളജിസറ്റ് നിര്‍ണയിക്കുക. നവജാത ശിശുക്കളില്‍ കേള്‍വിപരിശോധന നടത്താനുളള രീതിയാണ് സ്‌ക്രീനിങ് ഒ.എ.ഇ. ഈ ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ ചെയത് കേള്‍വിക്കുറവ് ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതാണ്. അതിനായി പ്രധാനമായും ചെയ്തു വരുന്ന ടെസറ്റുകള്‍ ഇവയാണ്.
ഡയനോസ്റ്റിക് ഒ.എ.ഇ:
കുടുതല്‍ സൗണ്ട് പ്രൂഫിങ് സംവിധാനത്തില്‍ ഈ പരിശോധന ചെയ്യുന്നതു വഴി കോക്ലിയയിലെ കോശങ്ങളിലൂടെ പ്രവര്‍ത്തനം വിശദമായി അറിയാന്‍ സാധിക്കും.
ടിംപനോമെട്രി
കുട്ടിയുടെ മധ്യകര്‍ണത്തില്‍ പഴുപ്പോ മറ്റെന്തെങ്കിലും വളര്‍ച്ചകാരണമായപ്രശനമോ ഉണ്ടോ എന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
ബി.ഒ.എ
ലൗഡ്‌സപീക്കറിലൂടെ വിവിധ തരത്തിലുളള ശബദങ്ങള്‍ പുറപ്പെടുവിച്ച് ശബദങ്ങളോടുളള കുട്ടിയുടെ പ്രതികരണങ്ങള്‍ (ഞെട്ടല്‍, കരച്ചില്‍,കണ്ണുചിമ്മല്‍, ശ്വാസോച്ഛ്വാസത്തിലുളള വ്യത്യാസങ്ങള്‍,ശബദം കേള്‍ക്കുന്നിടത്തേക്കു തിരിഞ്ഞു നോക്കല്‍)എന്നിവ രേഖപ്പെടുത്തി കേള്‍വിക്കുറവിന്റെ അളവ് സ്ഥിരീകരിക്കുന്നു.
ബിഇആര്‍എ, എഎസ്എസ് ആര്‍, എല്‍ എല്‍ ആര്‍
ഇവയെല്ലാം കംപ്യൂട്ടറൈസ്ഡ് പരിശോധനകളാണ്. ശ്രവണനാഡി മുതല്‍ തലച്ചോര്‍ വരെയുളള ഭാഗങ്ങള്‍ ശബദത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്നു. ഉറങ്ങുന്ന കുട്ടിയുടെ ചെവിയിലേക്ക് നല്‍കുന്ന ശബദം നാഡിയിലൂടെ തലച്ചോറിലേക്ക് പോകുന്ന പ്രതികരണം ഇലകട്രോഡ്‌സ് വഴി ശേഖരിച്ച എത്ര ശതമാനം കേള്‍വിയുണ്ടെന്ന് നിര്‍ണയിക്കാന്‍ ഈ ടെസ്റ്റ് സഹായിക്കുന്നു. ഓഡിറ്ററി സ്യൂറോപ്പതി ഓഡിറ്ററി മാച്ച്യുറേഷന്‍ഡിലെ എന്നിങ്ങനെയുളള പ്രശ്‌നങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് അതിന് പ്രതിവിധികള്‍ നല്‍കാന്‍ ഈ ടെസ്റ്റുകള്‍ ഉപകരിക്കുന്നു.