- Advertisement -Newspaper WordPress Theme
HAIR & STYLEആയുസ് രണ്ട് വർഷം കൂടണോ? എന്നും രാവിലെ ഈ പാനീയം കുടിച്ചുനോക്കൂ

ആയുസ് രണ്ട് വർഷം കൂടണോ? എന്നും രാവിലെ ഈ പാനീയം കുടിച്ചുനോക്കൂ

ആരോഗ്യ സംരക്ഷണത്തിനും സുഖ ജീവിതത്തിനുമായി നമ്മൾ മനുഷ്യർ നോക്കാത്ത വഴികളില്ല. ജിമ്മിലും ഹെൽത്ത് ക്ളബിലും ചേർന്നും പ്രത്യക ഭക്ഷണക്രമങ്ങളും യോഗ, ധ്യാന മുറകൾ പഠിച്ചെടുത്തുമെല്ലാം നാം പറ്റുന്നതുപോലെ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കും. ചിലർ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോഴാണ് ഇവ ചെയ്യുന്നതെങ്കിൽ മറ്റുചിലർ ആദ്യമേ ഇത്തരത്തിൽ ചിട്ടയായി ജീവിക്കുന്നു.

എന്നാൽ നമ്മളിൽ പലരും സ്ഥിരമായി കുടിക്കുന്ന ഒരു പാനീയത്തിന് നമ്മുടെ ആയുസ് രണ്ട് വർഷം കൂട്ടാൻ കഴിവുണ്ടെന്ന് ആർക്കെല്ലാം അറിയാം? ഒരുദിവസം അതിരാവിലെ വളരെ സ്‌ട്രോംഗ് ഒരു കാപ്പി കുടിച്ച് തുടങ്ങിയാൽ വളരെ നല്ലതാണെന്നാണ് ഗവേഷണങ്ങളിൽ പറയുന്നത്. ഏജിംഗ് റിസർച്ച് റിവ്യൂവ്‌സ് എന്ന പഠനത്തിൽ പറയുന്നതനുസരിച്ച് ദിവസം രാവിലെ തന്നെ ഫ്രഷാകാൻ കാപ്പി വളരെ നല്ലതാണ്. സാധാരണ ആളുകളെക്കാൾ അതിരാവിലെ ഒരു ഗ്ളാസ് കാപ്പി കുടിക്കുന്നവർക്ക് രണ്ട് വർഷം വരെ കൂടുതൽ ജീവിക്കാനാകും.

കാപ്പിയിലുള്ള രണ്ടായിരത്തിലധികം ബയോ ആക്‌ടീവ് സംയുക്ത കണങ്ങളെ കുറിച്ചും പഠനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഹൃദ്രോഗങ്ങളുണ്ടാകുന്നത് കാപ്പി കുടി ശീലമാകുമ്പോൾ കുറയുന്നു. മറ്റ് മാരക രോഗങ്ങൾക്കും വരാനുള്ള സാദ്ധ്യത ചുരുങ്ങും. ലോകമാകെ ജനങ്ങൾക്ക് വളരെപെട്ടെന്ന് പ്രായമാകുന്നുണ്ട്.

അതിനാൽ ദീർഘകാലം ജീവിക്കുന്നതിന് സഹായിക്കുന്ന ആഹാരമോ പാനീയമോ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും പഠനങ്ങൾ പറയുന്നു.കാപ്പി കുടിക്കുന്ന ശീലമുള്ളവർക്ക് കരൾ ആരോഗ്യം നന്നായിരിക്കും. ആന്റി ഏജിംഗ് സഹായകമായ സംയുക്തങ്ങളുള്ളതിനാൽ പ്രായമാകുന്നത് തടയാനും കാപ്പി നല്ലതാണ്. എന്നാൽ കാപ്പി ഒരുപാട് കുടിക്കുന്നതും കുഴപ്പമാണ്. കഫീൻ കൂടുതൽ ശരീരത്തിലെത്തിയാൽ ഉറക്കമില്ലായ്‌മ, അസ്വസ്ഥത, ഹൃദയമിടിപ്പിലെ വർദ്ധന, ആശങ്ക എന്നിവയെല്ലാം ഉണ്ടാകാൻ ഇടയാകും. അതിനാൽ കരുതലോടെ ഉപയോഗിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme