in

ജീവിതശെെലി രോ​ഗം ഹൃദ്രോ​ഗം മാത്രമല്ല പ്ര​മേഹ സാധ്യതയും കൂട്ടുന്നു

Share this story

ഉയർന്ന കൊളസ്ട്രോൾ വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും. അതിലൊന്നാണ് ഹൃ​ദ്രോ​ഗം. ഡിസ്ലിപിഡെമിയ അഥവാ ഉയർന്ന കൊളസ്ട്രോൾ മിക്കവരിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകവുമാണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

18 വയസ്സുള്ളപ്പോൾ തന്നെ ഹൃദയ രോഗങ്ങൾക്കുള്ള (സിവിഡി) അപകടസാധ്യത തിരിച്ചറിയാൻ നേരത്തെയുള്ള കൊളസ്ട്രോൾ പരിശോധന പ്രധാനമാണെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) വ്യക്തമാക്കുന്നു. 2022 ൽ മാത്രം ഹൃദയാഘാത കേസുകളിൽ 12.5 ശതമാനം വർദ്ധനവമാണ് ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) സമീപകാല ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ചില ലക്ഷണങ്ങളുണ്ട്. എന്നാൽ ഡിസ്ലിപിഡെമിയയ്ക്ക് ലക്ഷണമില്ല, ഇതൊരു നിശ്ശബ്ദ കൊലയാളിയാണ്…- ന്യൂ ഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം ചെയർമാൻ ഡോ. ജെ.പി.എസ്. സാവ്നി പറഞ്ഞു.

ഉയർന്ന കൊളസ്ട്രോൾ പ്രമേഹം, പുകയില ഉപഭോഗം, സമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  കൊളസ്‌ട്രോളിനൊപ്പം രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും പരിശോധിക്കാനും വിദ​ഗ്ധർ പറയുന്നു. ഇത് രോ​ഗം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്നു. 

ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, പുകവലി ഒഴിവാക്കൽ എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാൻ പൊതുജനാരോഗ്യ കാമ്പെയ്‌നുകൾ അത്യാവശ്യമാണ്. സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ പതിവായി സ്ക്രീനിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നത് അപകടസാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാനും ആവശ്യമായ ഇടപെടലുകൾ നൽകാനും കഴിയും. പുതിയ ചികിത്സകളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ കഴിക്കാം

ബദാം
വാൾനട്ട്
ചിയ സീഡ്
ഓട്സ്
ഊണക്കമുന്തിരി
ഈന്തപ്പഴം

മുഖത്തെ വരകളും പാടുകളും വെറും 20 മിനിറ്റിൽ മാറ്റിയെടുക്കാൻ ഒരു ജെൽ മാസ്ക്

കരള്‍ അപകടത്തിലാണോ എങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍