in , ,

ജീവിതശൈലി രോഗങ്ങള്‍ ഇന്ത്യയിലെ പ്രധാന മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന

Share this story

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണം അമിത ഭാരവും ജീവിതശൈലി രോഗങ്ങളുമാണെന്ന് ലോകാരോഗ്യ സംഘടന.ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളിലാണ് ഇത്തരത്തില്‍ തെറ്റായ ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ വലഞ്ഞ് ആളുകള്‍ കൂടുതലായി മരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള ആളുകള്‍ക്ക് പൊണ്ണത്തടിയും ജീവിത ശൈലി രോഗങ്ങളും കാരണം

പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ നയം പുനക്രമീകരണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യ തെക്ക് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളായ ഇന്‍ന്തോനേഷ്യ, ബംഗ്ലാദേശ്, മാല ദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിത ഭാരമുള്ളവരാണ് എന്നാണ് ലോകാരോഗ്യ സംഘടയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നത്.

ഇതുകൂടാതെ അഞ്ചു മുതല്‍ 19 വയസ്സ് വരെയുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടി ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ അനാരോഗ്യമായ ഭക്ഷണം കഴിക്കുന്നവരും പൊണ്ണത്തടി ഉള്ളവര്‍ക്കും വ്യായാമ ശീലംപ്രോത്സാഹിപ്പിക്കണം എന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി അമിത അളവില്‍ കൊഴുപ്പ് അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ നിരോധിക്കണമെന്നും
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്നും ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം

ശീതളപാനീയങ്ങള്‍ഒഴിവാക്കാം; കുടിക്കാം കരിക്കിന്‍ വെള്ളം