in , , , , ,

പാല്‍ ഒരു സമീകൃതാഹാരം

Share this story

പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്‍. കൊഴുപ്പ് കുറഞ്ഞ പാല്‍ ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. പാലിന് ആര്‍ക്കും അറിയാത്ത ചില ഗുണങ്ങള്‍ കൂടിയുണ്ട്.

ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പാല്‍ സഹായിക്കും. പാല്‍ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസികനിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അത് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. പാലും പാലുല്‍പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും പഠനം പറയുന്നു.

പാലു കുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നതും ഒരു അറിവാണ്.

പ്രഭാതഭക്ഷണത്തില്‍ പാല്‍ കുടിക്കുന്നത് ശരീരത്തെ സജീവമായി നിലനിര്‍ത്തുകയും വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത് കണ്ണുകള്‍ക്ക് നല്ലതാണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രിയില്‍ ഭക്ഷണത്തിനു ശേഷം കുടിയ്ക്കുന്നത് ഗാഢമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഫാസ്റ്റ്ഫുഡ് ആരോഗ്യത്തിന് നല്ലതാണോ

ആയുസ്സും ആഹാരവും പിന്നെ ആരോഗ്യവും