കഴിഞ്ഞ 25 വര്‍ഷമായി വൃക്കരോഗികളുടെയും ഹൃദ്‌രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. നിരവധി ഡയാലിസിസ് യൂണിറ്റുകളും ഹാര്‍ട്ട് സെന്ററുകളും കേരളത്തിലുടനീളം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. പഴയ കാലങ്ങളില്‍ നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധമായിരുന്ന തീന്‍മേശകള്‍ ഇന്ന് ഫാസ്റ്റ്ഫുഡുകളെ കൊണ്ട് അലങ്കരിക്കപ്പെട്ടപ്പോഴാണ് രോഗികളുടെയും ആശുപത്രികളുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നത്. കമ്പോളവല്‍ക്കരിക്കപ്പെട്ട യുഗത്തില്‍ മനുഷ്യന്റെ ഭക്ഷണ രീതിയില്‍ ഉണ്ടായ മാറ്റമാണ്. മിക്ക മാരകരോഗങ്ങളുടെയും പ്രധാന കാരണമെന്നത് കാണാതിരുന്നിട്ടു കാര്യമില്ല. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും അടിമകളായി മാറിയിരിക്കുകയാണ് പുതിയ തലമുറ. കാന്‍സര്‍ പോലുള്ള ഭയാനകമായ അസുഖങ്ങള്‍ പിഞ്ചു കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്.
കാരണമെന്നത് കാണാതിരുന്നിട്ടു കാര്യമില്ല. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും അടിമകളായി മാറിയിരിക്കുകയാണ് പുതിയ തലമുറ. കാന്‍സര്‍ പോലുള്ള ഭയാനകമായ അസുഖങ്ങള്‍ പിഞ്ചു കുഞ്ഞുങ്ങളേയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്.
കൃത്രിമ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും നിറത്തിനും സ്വാദിനും വേണ്ടി ചേര്‍ക്കുന്ന മായങ്ങളും വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കാന്‍ കോഴികളില്‍ കുത്തിവയ്ക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്താന്‍ വരെ തീവ്രതയേറിയതാണ്. പെണ്‍കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ പ്രായപൂര്‍ത്തിയാവുക, സൗന്ദര്യം നഷ്ടപ്പെടുകയും പെട്ടെന്നുള്ള ശരീരവളര്‍ച്ചയ്ക്കും ഇത്തരം കൃത്രിമ ഭക്ഷണങ്ങള്‍ കാരണമാകുന്നു എന്നത് രക്ഷിതാക്കള്‍ കൃത്രിമ മരുന്നുകള്‍ തേടിപ്പോകുന്നത് വേദനാജനകമായ കാഴ്ചയാണ്.
ഇലക്കറികളും പച്ചക്കറികളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇത്തരം പോഷകക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും. കൃത്രിമ ഭക്ഷണങ്ങള്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളെ ബാധിക്കുന്നതുപോലെ പല്ലിനെയും അപകടകരമായ രീതിയില്‍ ബാധിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സിന്തറ്റിക്ക് പദാര്‍ഥങ്ങളും മറ്റു കെമിക്കലുകളും പല്ലിന്റെ ഇനാമലില്‍ തേയ്മാനം വരുത്തുകയും പിന്നീട് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.
ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കാനുപയോഗിക്കുന്ന അജിനാമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്) ആള്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയെക്കാള്‍ അപകടകാരിയാണ്. ഗര്‍ഭാലസത, വിട്ട് മാറാത്ത തലവേദന, ഹൃദയ സംബന്ധ രോഗങ്ങള്‍, മറവിരോഗം, ആസ്തമ, രക്താതിമര്‍ദ്ദം, പൊണ്ണത്തടി, ഉറക്കമില്ലായ്മ, കാന്‍സര്‍ എന്നിവ വരെ വരുത്തിത്തീര്‍ക്കാന്‍ ഇത് കാരണമാകുന്നു. മാറിവരുന്ന ഭക്ഷണ രീതിയും തിരക്ക് പിടിച്ച ജീവിതശൈലിയും നമ്മെ രോഗികളാക്കുമ്പോള്‍ ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ പ്രകൃതിദത്തമായ ഭക്ഷണരീതി നാം സ്വീകരിച്ചേ മതിയാവൂ.