ഇന്നു പലരിലും കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടു തരമുണ്ട്. ഹൈപ്പോയും ഹൈപ്പര്‍ തൈറോയ്ഡും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതും കൂടുന്നതുമെല്ലാം ഇതിനു കാരണമാകുന്നു. തൈറോയ്ഡ് ആരോഗ്യത്തിന് മികച്ച ഭക്ഷണത്തെക്കുറിച്ച് പറയുകയാണ് ആയുര്‍വേദ ഡോ. ദിക്‌സ ഭാവ്‌സര്‍.
തേങ്ങ തൈറോയ്ഡ് ആരോഗ്യത്തിന് മികച്ചതാണെന്ന് ഭാവ്‌സര്‍ പറയുന്നു. ഏതു രൂപത്തിലും ഇത് കഴിക്കാമെന്ന് അവര്‍ വ്യക്തമാക്കി.
വെളിച്ചെണ്ണ
പച്ചക്കറികള്‍ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുക അല്ലെങ്കില്‍ രാവിലെ വെറും വയറ്റില്‍ വെളിച്ചെണ്ണ കുടിക്കുക. ഇത് ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു, കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു (തൈറോയ്‌ഡ്രോഗമുള്ള പലര്‍ക്കും ആന്തരിക ശരീര താപനില കാരണം കൈകളും കാലുകളും തണുത്തതാണ്)
തേങ്ങാവെള്ളംആഴ്ചയില്‍ 3-4 തവണ തേങ്ങാവെള്ളം കുടിക്കാം.
തേങ്ങ ചമ്മന്തി ഇത് രുചികരവും ആരോഗ്യകരവുമാണ്.
നിങ്ങള്‍ക്ക് ഇത് ദിവസവും ഭക്ഷണത്തോടൊപ്പം കഴിക്കാം.
തേങ്ങാപ്പാല്‍
ഇത് വീട്ടില്‍ ഉണ്ടാക്കാം, രാവിലെയോ ഉറങ്ങുന്നതിനു മുന്‍പോ കഴിക്കാം.