ഇന്ന് നമ്മൾ ആസ്വദിക്കുന്നതിനേക്കാൾ പ്രാകൃതമായിരുന്നു അപ്പോളോ ബഹിരാകാശയാത്രികർക്ക് ഭൂമിയുമായുള്ള ബന്ധം. അടുത്ത തലമുറയിലെ ചന്ദ്രനടയാത്രക്കാർക്ക് പരസ്പരം സമ്പർക്കം പുലർത്തുന്നതിനും ഭൂമിയിൽ തിരിച്ചെത്തിയ നമ്മളുമായും – വളരെ ഉയർന്ന സാങ്കേതിക വിദ്യകളുണ്ട്. ചന്ദ്രനിൽ വൈഫൈ എത്തികാൻ പദ്ധതി അവിഷിക്കരിക്കുകയാണ് ഇപ്പോൾ നാസ.
ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചിരുന്നു. നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE) എന്ന ഉപകരണം ഉപയോഗിച്ചാണ് നാസ ഈ പരീക്ഷണം നടത്തിയത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമാണിത്. [GPS Signals On Moon]
ഭൂമിയിൽ സ്മാർട്ട്‌ഫോണുകൾ മുതൽ വിമാനങ്ങൾ വരെ നാവിഗേറ്റ് ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ജിഎൻഎസ്എസ് സിഗ്നലുകൾക്ക് സമാനമാണിത്. ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കാനും നിരീക്ഷിക്കാനും കഴിയുമെന്ന് LuGRE പരീക്ഷണം തെളിയിച്ചു.
നാസയുടെ ആർട്ടെമിസ് പ്രോഗ്രാം പോലുള്ള ഭാവി ദൗത്യങ്ങൾക്ക് കൃത്യമായ സ്ഥാനം, വേഗത, സമയം എന്നിവ നൽകുന്നതിലൂടെ മികച്ച നാവിഗേഷൻ സംവിധാനങ്ങൾ നൽകാൻ ഈ പരീക്ഷണം സഹായിക്കും. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളിൽ നാവിഗേഷൻ കൂടുതൽ കൃത്യവും എളുപ്പവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.വളരെ വേഗത്തിൽ ഭൂമിയുമായി ആശയവിനിമയം നടത്താൻ ഇന്റർനെറ്റിൻെ ശക്തി കൂട്ടാനുള്ള ദൗത്യത്തിലാണ് നാസ