എല്ലാവരും ഏറ്റവും എളുപ്പപ്പണി എന്ന് കരുതി തയ്യാറാക്കുന്ന ഒന്നാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണ് എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ? നൂഡില്‍സില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവപോലുള്ള പോഷകമൂല്യങ്ങളും അവയില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് ഇത് കഴിക്കുന്നത് വിശപ്പ് ഇല്ലാതാക്കും എന്ന് മാത്രമേ ഉള്ളൂ. യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നില്ല.
നിങ്ങളുടെ ശരീരത്തിന്റെ താല്‍ക്കാലിക ഭാരം ന്യൂഡില്‍സ് കഴിക്കുന്നതിലൂടെ വര്‍ധിക്കുന്നു. അവ നിങ്ങളുടെ വയറ്റില്‍ കൂടുതല്‍ നേരം ദഹിക്കാതെ ഇരിക്കുന്നു. ഇത്തരം നൂഡില്‍സ് പ്രോസസ്സ് ചെയ്ത നൂഡില്‍സ് ആയതിനാല്‍ കൂടുതല്‍ നേരം വയറ്റില്‍ തന്നെ ദഹിക്കാതെ കിടക്കുന്നു. ഇത് നിങ്ങളുടെ ദഹന ശേഷിയെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും നിങ്ങളില്‍ ഇടക്കിടെ രോഗം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണം ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ആണ്.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്ന സ്ത്രീകള്‍ക്ക് അനാരോഗ്യ അവസ്ഥകള്‍ സംഭവിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ ആരോഗ്യ അവസ്ഥകളില്‍ പ്രമേഹവും ഹൃദ്രോഗവും ഉള്‍പ്പെടാം. തല്‍ക്ഷണ നൂഡില്‍സിലെ ഒരു സങ്കലനമായ എംഎസ്ജി നിങ്ങള്‍ക്ക് തലവേദന നല്‍കുകയും ഓക്കാനം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
നാവ് വടിക്കുന്ന ശീലമുണ്ടോ ? നാവ് വടിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം !!