- Advertisement -Newspaper WordPress Theme
HAIR & STYLEവേദനഉളളതും വേദന ഇല്ലാത്തതുമായ മുഴകള്‍ കാന്‍സറിന് കാരണമാകാം.

വേദനഉളളതും വേദന ഇല്ലാത്തതുമായ മുഴകള്‍ കാന്‍സറിന് കാരണമാകാം.

40 കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രം പരിശോധന നടത്തുന്നത് ഉചിതമാണ്

കാന്‍സര്‍ ബാധിക്കുന്ന ഭാഗത്തിനനുസരിച്ച് സൂചനകളിലും വ്യത്യാസം വരും. വിട്ടുമാറാത്ത തലവേദന, പ്രത്യേകിച്ചും രാവിലെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴുളള കഠിനമായ തലവേദന, രാത്രി ഉറക്കംഞെട്ടിയുണരുന്നവിധത്തിലുളള തലവേദന ഒക്കെ ചിലപ്പോള്‍ സൂചനയാകാം. അപസമാരം, രക്തസ്രാവം തുടങ്ങിയവയും ലക്ഷണമാകാം.

പക്ഷേ, ഇതെല്ലാം സാധാരണ മറ്റ് രോഗങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് കാന്‍സറല്ലെന്ന് ഉറപ്പാക്കാനുളള പരിശോധനകള്‍ ആവശ്യമാണ് ചില മുഴകള്‍ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുളള മുഴയാണെങ്കിലും പരിശോധന നടത്തി കാന്‍സറല്ലെന്ന് ഉറപ്പാക്കണം
ശരീരഭാരത്തിലുളള വ്യത്യാസമാണ് മറ്റൊരു സൂചന. ശരീരഭാരം ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുക. വിട്ടുമാറാത്ത പനി, ചുമ, മലമൂത്രവിസര്‍ജനത്തിലുളള വ്യത്യാസം, മൂത്രം പോകാന്‍ തടസ്സം നേരിടുക, കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവയൊന്നും അവഗണിക്കരുത്, ആര്‍ത്തവവിരാമം കഴിഞ്ഞ് രക്തസ്രാവ മുണ്ടെങ്കില്‍ പരിശോധിക്കണം, ശബ്ദത്തിലുളള വ്യത്യാസം, ശബ്ദം അടഞ്ഞുപോകുന്ന അവസ്ഥ എന്നിവയുണ്ടെങ്കിലും പരിശോധന നടത്തണം

ചര്‍മത്തില്‍ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ പരിശോധന നടത്തണം. വായില്‍ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കില്‍ പരിശോധന നടത്തി പ്രശ്‌നകാരിയല്ലെന്ന് ഉറപ്പാക്കണം. ഏതെങ്കിലും ഒരു ലക്ഷണം സാധാരണ സമയപരിധിക്കുളളില്‍ ഭേദമായില്ലെങ്കില്‍ പരിശോധന നടത്തി കാന്‍സറല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme