- Advertisement -Newspaper WordPress Theme
HEALTHഅസ്ഥികളുടെ ആരോഗ്യത്തിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പനീര്‍

അസ്ഥികളുടെ ആരോഗ്യത്തിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പനീര്‍

ഇന്ത്യന്‍ ഭക്ഷണത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ചീസ്. പാലുല്‍പ്പന്നം തന്നെയാണ് ചീസ്. ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ചീസിനുണ്ട്. പ്രോട്ടീനുകളും കാല്‍സ്യം, ഫോസ്ഫറസ്, അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് പനീര്‍. പോഷകങ്ങളുടെ സവിശേഷമായ സംയോജനം കൊണ്ട് തന്നെ സൂപ്പര്‍ ഫുഡായി ഇതിനെ പറയാം. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നതാണ് പനീര്‍.

സലാഡുകളിലോ കറികളിലോ ലഘുഭക്ഷണത്തിലോ പനീര്‍ കേവലം സ്വാദേക്കാള്‍ കൂടുതല്‍ ആരോഗ്യവും നല്‍കുന്നു. പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു, അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു, ആരോഗ്യകരമായ കൊഴുപ്പുകളുള്ളതിനാല്‍ അത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും, മാത്രമല്ല, ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പ്രോബയോട്ടിക് ഗുണങ്ങളാല്‍ സമ്പുഷ്മായതിനാല്‍ മികച്ച ദഹനവും ഇത് തരും.

രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കും. ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ഉപയോഗിച്ച് മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, തലച്ചോറിന്റെ ആരോഗ്യത്തിന് നിര്‍ണായകമായ റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ ബി 12 എന്നീ പോഷകങ്ങള്‍ പനീറിലുള്ളതിനാല്‍ അതിനാല്‍ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്തുന്നത് മാനസിക ക്ഷേമത്തിനും ഏകാഗ്രതയ്ക്കും സഹായിക്കും. വൈവിധ്യമാര്‍ന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണമായതിനാല്‍ പനീര്‍ കുട്ടികള്‍ക്കും കഴിക്കാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme