in ,

ഗുണനിലവാരമില്ലാതെ പാരസെറ്റമോള്‍ ഗുളികള്‍

Share this story

ഗുണനിലവാരമി പരിശോധനിയില്‍ പരാജയപ്പെട്ട് പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള ഗുളികകള്‍.കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ക ണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‌റെ ഗുണനിലവാര പരിശോധനയില്‍ രാജ്യത്തെ 50 ലധികം മരുന്നുകളാണ് പരാജയപ്പെട്ടിരിക്കുന്നത്.പാരസെറ്റമോള്‍ ടാബ് ലറ്റ്‌സ്‌ഐപി 500എംജി, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, വിറ്റാമി ന്‍ ബി കോംപ്ലക്‌ സ്, പ്രമേഹ ഗുളികകള്‍, ബിപി ഗുളികകള്‍, ആന്റി ആസിഡ് പാന്‍ഡി തുടങ്ങി അവശ്യ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിരക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിറ്റാമിന്‍ സി, ഡി3 ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി സോഫ്റ്റ്‌ജെല്‍സ്, ആന്റി ആസിഡ് പാന്‍ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്‌സ്‌ഐപി 500 എംജി, ആന്റിഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങിയ മരുന്നുകള്‍ ‘എന്‍എസ്‌ക്യു’ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഗുളികകള്‍.

ഹെറ്ററോ ഡ്രഗ്‌സ്, ആ ല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയന്‍സസ്, പ്യുവര്‍ ആന്‍ഡ് ക്യൂര്‍ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിര്‍മിക്കുന്നത്.കഴിഞ്ഞ മാസം സിഡിഎസ്‌സിഒ 156 മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഏറെ ഉപയോഗിക്കപ്പെട്ടിരുന്ന വേദന സംഹാരികളും പനിക്കും അലര്‍ജിക്കുമുള്ള മരുന്നുകളും ഉള്‍പ്പെടെയാണു നിരോധിച്ചത്

ശീതളപാനീയങ്ങള്‍ഒഴിവാക്കാം; കുടിക്കാം കരിക്കിന്‍ വെള്ളം

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടോ?എങ്കില്‍ ഈ ഭക്ഷണം കഴിക്കാം