spot_img
spot_img
HomeAYURVEDAപീച്ചിങ്ങായുടെ ഗുണങ്ങളറിയുക

പീച്ചിങ്ങായുടെ ഗുണങ്ങളറിയുക

വീട്ടുമുറ്റത്ത് നട്ടുവളര്‍ത്താവുന്ന വളരെയേറെ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. കുറഞ്ഞ പരിചരണവും കൂടുതല്‍ വിളവും നല്‍കുന്ന പച്ചക്കറിയാണിത്. പീച്ചിങ്ങായുടെ ഗുണഗണങ്ങള്‍ എന്തെല്ലാമെന്ന് നമ്മുക്ക് നോക്കാം.

  • ഇത് എളുപ്പത്തില്‍ ദഹിക്കുന്ന ഒന്നായതിനാല്‍ ശരീരത്തില്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ മലബന്ധവും ദഹന പ്രശ്‌നങ്ങളും വിട്ടുമാറും.
  • ‘ഫൈബര്‍, വിറ്റാമിന്‍-സി, സിങ്ക്, ഇരുമ്പ്, റൈബോഫ്‌ലേവിന്‍, മഗ്‌നീഷ്യം, തയാമിന്‍ എന്നിവ അടങ്ങിയ പച്ചക്കറിയാണിത്.
  • ഇതിന് പൂരിത കൊഴുപ്പ്, കൊളസ്‌ട്രോള്‍, കലോറി എന്നിവ കുറവാണ്. ധാരാളം സെല്ലുലോസും വെള്ളവും അടങ്ങിയിരിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും.
  • ഇതില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്, പെപ്‌റ്റൈഡുകള്‍, ആല്‍ക്കലോയിഡുകള്‍, ഇത് മൂത്രത്തിലും രക്തത്തിലും പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

രക്ത ശുദ്ധീകരണത്തിനുള്ള ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മഞ്ഞപ്പിത്തം ഭേദമാക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പീച്ചിങ്ങായക്ക് കഴിയും. നേത്രരോഗങ്ങള്‍ തടയാനും ഇതിന് ശക്തിയുണ്ട്. ഇതിലെ വിറ്റാമിന്‍ എ അന്ധതയിലേക്ക് നയിക്കുന്ന പേശികളുടെ അപചയത്തെ തടയുന്നു. നല്ല കാഴ്ചയ്ക്ക് സഹായകമായ ഒരു ബീറ്റാ കരോട്ടിന്‍ പ്രദാനം ചെയ്യാനും പീച്ചിങ്ങായ്ക്ക് കഴിയും. കൊഴുപ്പും കൊളസ്‌ട്രോളും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഭക്ഷണമാണ്.

- Advertisement -

spot_img
spot_img

- Advertisement -