in

മരുന്ന് കഴിച്ച് മരിയ്ക്കുന്ന നദികള്‍

Share this story

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം, നമ്മുടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നദികള്‍ മരുന്ന് തിന്ന് മരിയ്ക്കുന്നു!. വന്‍തോതില്‍ പുറം തള്ളുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യങ്ങള്‍ കാരണം പല നദികളും മലിനപ്പെട്ടതായി യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്ത് തന്നെ ഏറ്റവും അധികം മരുന്നുകള്‍ നദികളില്‍ പുറംതള്ളുന്നത് പാകിസ്താനും, ബൊളീവിയയും എത്തിയോപ്യയുമാണ്. ഇവിടത്തെ നദികളില്‍ അധികവും ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും കൊണ്ട് നിറഞ്ഞിരിയ്ക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ പുറം തള്ളുന്ന മരുന്നുകളും ഗുളികകളും മൂലം നദിയുടെ സ്വാഭാവികത എത്രത്തോളം നഷ്ടപ്പെട്ടുവെന്നോ എത്രത്തോളം വിഷമയമായിട്ടുണ്ടെന്നോ കണ്ടെത്താന്‍ പോലും ആകാത്തവിധത്തിലാണ് മലിനീകരണം സംഭവിച്ചിരിയ്ക്കുന്നത്. മത്സ്യങ്ങളുടെയും മറ്റ് ജിലജീവികളുടേയും നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് വന്‍തോതിലുള്ള മരുന്നുകളുടെ പുറംതള്ളല്‍ മൂലം സംഭവിയ്ക്കുന്നത്.

ആന്റിബയോട്ടിക്കുകള്‍ അമിതമായ അളവില്‍ ജലാശയങ്ങളില്‍ എത്തുന്നതോടെ മത്സ്യങ്ങളിലെ പ്രത്യുത്പാദന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും മത്സ്യ സമ്പത്ത് കുറയുകയും ചെയ്യുന്നു. ഇങ്ങനെ മലിനമാക്കപ്പെട്ട ജലം മനുഷ്യര്‍ ഉപയോഗിയ്്ക്കുന്നതിലൂടെ കൂടുതല്‍ രോഗബാധകള്‍ക്കുള്ള സാധ്യതകളും പഠനം തള്ളിക്കളയുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 258 നദികളില്‍ നടത്തിയ പഠനങ്ങളിലും ജലത്തില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

തിളക്കമുള്ള മുഖത്തിന് വേണം പപ്പായ ഫേസ് പായ്ക്ക്

വരണ്ട ചര്‍മ്മത്തിന് സോപ്പ് വേണ്ട