മാതള നാരങ്ങയില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍സംശയം വേണ്ട. പല ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാതളനാരങ്ങയ്ക്ക് കഴിയും. മധുരമാണ് എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്കും ഇഷ്ടംകടുതലായിരിക്കും മാതള നാരങ്ങയോട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടം തോന്നുന്നഒന്നാണ് മാതള നാരങ്ങ. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മാതളനാരങ്ങയില്‍ നിറയെ പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവ കൊണ്ട്നിറഞ്ഞിരിയ്ക്കുകയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുട്ടികള്‍ക്ക് മാതളനാരങ്ങ കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.
ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്.കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം, ഡയറിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.
വിരകള്‍ക്ക് പരിഹാരം: കുട്ടികളില്‍ വിരശല്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ മാതള നാരങ്ങ ജ്യൂസ് വളരെ നല്ലതാണ്.
പനി കുറയ്ക്കുന്നു: പനി ഇല്ലാതാക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് നല്ലതാണ്. മാതള നാരങ്ങയില്‍ധാരാളം ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് പനിയെ ഇല്ലാതാക്കുന്നു.
ദന്തപ്രശ്‌നങ്ങള്‍ : കുട്ടികളില്‍ ദന്തസംരക്ഷണം ഫലപ്രദമാകാത്ത പ്രായമാണ്. അതുകൊണ്ട് തന്നെദന്തസംരക്ഷണത്തിന് വളരെയധികം ഫലപ്രദമായ മാര്‍ഗ്ഗമാണ് മാതള നാരങ്ങ ജ്യൂസ്.
കരളിനെ സംരക്ഷിക്കുന്നു : കരളിന്‍റെ ആരോഗ്യത്തിനും മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത്കുട്ടികളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു.
അനീമിയ : കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ തടയുന്നതിനും മാതള നാരങ്ങജ്യൂസ് സഹായിക്കുന്നു. ഇത് കുട്ടികളില്‍ രക്തം വര്‍ദ്ധിപ്പിക്കുകയുംരക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി : രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാതള നാരങ്ങ ഫലപ്രദമാണ്.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക്ദിവസവും നല്‍കാം.